ജയ ലളിതയുടെ മരണം CBI അന്നു വേഷണത്തിനു കോടതി യിലേയ്ക്ക്
- 15/12/2016

ജയ ലളിതയുടെ മരണം CBI അന്നു വേഷണത്തിനു കോടതി യിലേയ്ക്ക് ന്യൂഡൽഹി: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ കുറിച്ചു സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു സുപ്രീം കോടതിയിൽ ഹർജി. തമിഴ്നാട്ടിൽ നിന്നുള്ള ഒരു സർക്കാരിതര സംഘടനയാണു ഹർജി നൽകിയത്. ജയലളിതയ്ക്കു വിഷം നൽകിയെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിട്ടുണ്ടെന്നും ദുരൂഹതകളെ കുറിച്ച് അന്വേഷിക്കണമെന്നും മെഡിക്കൽ രേഖകൾ കണ്ടെടുക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെടുന്നു. കേസിൽ തീരുമാനമാകും വരെ സ്വത്തുക്കൾ കൈമാറ്റം ചെയ്യാൻ അനുവദിക്കരുത്. അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ജയലളിതയുടെ രണ്ടു മാസത്തിലേറെയുള്ള ആശുപത്രിവാസത്തിന്റെ വിവരങ്ങൾ തീർത്തും രഹസ്യമായാണു കൈകാര്യം ചെയ്തത്. അതിനാൽ ആശുപത്രി രേഖകൾ കണ്ടെത്തി പരിശോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.