ഡൽഹിയിൽ 10 കോടിയുടെ കള്ളപ്പണം
ന്യൂഡൽഹി: ഡൽഹിയിൽ പോലീസിന്റെ നേതൃത്വത്തിൽ വൻ കള്ളപ്പണവേട്ട. ഗ്രേറ്റർ കൈലാഷ് മേഖലയിൽ ടി ആൻഡ് ടി നിയമോപദേശക കമ്പനിയുടെ ഓഫീസിൽനിന്ന് 10 കോടിയുടെ നോട്ടുകൾ പിടികൂടി. ഇതിൽ 2.5 കോടി പുതിയ 2000 രൂപ നോട്ടുകളും 7.5 കോടി അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളുമാണ്. മേഖലയിൽ പോലീസ് റെയ്ഡ് തുടരുകയാണ്