• 20 September 2025
  • Home
  • About us
  • News
  • Contact us

സഹകരണ പ്രസ്‌ഥാനം ലോകത്തിനു മാതൃക: കടകംപള്ളി

  •  
  •  07/12/2016
  •  


കൊച്ചി: കേരളത്തിലെ ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായ സഹകരണപ്രസ്‌ഥാനങ്ങൾ ലോകത്തിനു മാതൃകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ . കാക്കനാട് ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സഹകരണ മേഖലാ സംസ്‌ഥാനതല സംരക്ഷണ കാംപയിനിന്റെ സ്വാഗതസംഘം രൂപീകരണയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കറൻസിയിൽ 86 ശതമാനം വരുന്ന 500 രൂപ, 1000 രൂപ നോട്ടുകൾ നിരോധിച്ചതിലൂടെ കള്ളപ്പണക്കാരെ കണ്ടെത്താൻ കേന്ദ്രസർക്കാരിനു സാധിച്ചിട്ടില്ല. ലോകത്തിലെ ഭൂരിഭാഗം സാമ്പത്തികവിദഗ്ധരും ഈ തീരുമാനത്തെ അനുകൂലിക്കുന്നില്ല. നിക്ഷേപം സ്വീകരിക്കുന്നതിൽനിന്ന് സഹകരണമേഖലയെ വിലക്കിയതിലൂടെ കാർഷികമേഖലയെ കൊളളപ്പലിശക്കാരിൽ നിന്ന് രക്ഷിക്കാൻ സഹായിച്ച കേരളത്തിലെ സഹകരണ പ്രസ്‌ഥാനത്തെ ഇല്ലായ്മ ചെയ്യാനുളള ശ്രമമാണെന്നും മന്ത്രി പറഞ്ഞു. സംസ്‌ഥാന നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്‌ഥാനത്തിലാണ് സംഘങ്ങൾ പ്രവർത്തിക്കുന്നത്. ആർബിഐ. നിയന്ത്രണത്തിലെത്തുമ്പോൾ മരണസഹായം, വിദ്യാഭ്യാസ സാമ്പത്തികസഹായം, വിലക്കയറ്റ നിയന്ത്രണ പരിപാടികൾ തുടങ്ങി സഹകരണ സംഘങ്ങൾ ഏറ്റെടുത്തു നടത്തുന്ന പല ജനോപകാര പ്രവർത്തനങ്ങൾക്കും വിഘാതമുണ്ടാകുമെന്നും മന്ത്രി സ്വാഗതസംഘം രൂപീകരണയോഗത്തിൽ സംസ്‌ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് കുര്യൻ ജോയി അധ്യക്ഷത വഹിച്ചു. സംസ്‌ഥാന സഹകരണ യൂണിയൻ പ്രസിഡന്റ് കോലിയക്കോട് കൃഷ്ണൻ നായർ മുഖ്യപ്രഭാഷണം നടത്തി. എറണാകുളം ജില്ലാ ബാങ്ക് പ്രസിഡന്റ് എൻ.പി. പൗലോസ്, സഹകരണസംഘം രജിസ്ട്രാർ എസ്. ലളിതാംബിക, കോട്ടയം ജില്ലാ ബാങ്ക് പ്രസിഡന്റ്് ഫിലിപ്പ് കുഴിക്കുളം, കണ്ണൂർ ജില്ലാ ബാങ്ക് പ്രസിഡന്റ് എം.കെ. ബാലകൃഷ്ണൻ, ജില്ലാ ബാങ്ക് ഡയറക്ടർ പി.ആർ. മുരളീധരൻ, കണയന്നൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി.എസ്. ഷൺമുഖദാസ്, നാഫ്സ്കോബ് ഡയറക്ടർ കെ.പി. ബേബി എന്നിവർ പ്രസംഗിച്ചു.

Top News

ഓണക്കാലത്തു മയക്കുമരുന്നു വേട്ടയുമായി നെയ്യാറ്റിൻകര പോലീസ്; ഡിവിഷനിൽ.പോലീസ് പരിശോധന ശക്തമാക്കി


നെയ്യാര്‍മേള ഓഗസ്റ്റ് 29ന്; സമ്മാന കൂപ്പണ്‍ വിതരണോത്ഘാടനം


പത്താമത് നെയ്യാര്‍ മേള ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 14 വരെ


ആൾ കേരള നൃത്തനാടക അസോസ്സിയേഷൻ സമ്മേളനം


ഒഴുക്കിൽ പെട്ടുപോയ 18 കാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.


എൺപതിന്റെ നിറവിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജോസഫ്


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar