• 11 July 2025
  • Home
  • About us
  • News
  • Contact us

മണിപ്പൂരുകാരൻ ഷൂസിനുള്ളിൽ മയക്കു ഗുളികയുമായി എക്സ്ഐസ് പിടിയിലായി

  •  News desk tvm
  •  28/04/2025
  •  


നെയ്യാറ്റിൻകര അമരവിള എക്സൈസ് ചെക്ക് പോസ്റ്റിൽ ലഹരിക്കായി ഉപയോഗിക്കുന്ന ടാബ്‌ലറ്റ്‌ പിടികൂടി ..... നെയ്യാറ്റിൻകര:അമരവിള എക്സൈസ് ചെക്ക് പോസ്റ്റിൽ ലഹരിമരുന്ന് പിടികൂടി.ഇന്നു രാവിലെ ബാംഗ്ലൂരിൽ നിന്നും തിരുവന്തപുരത്തേക്ക് വരികയായിരുന്ന പുഞ്ചിരി ട്രാവല്സിലെ യാത്രക്കാരനായ മണിപ്പൂർ സ്വദേശി ബിനോയ് ഗുരുങ്ങിൽനിന്നുമാണ് നിരോധിക്കപ്പെട്ട ട്രമഡോൾ എന്ന ഗുളികകളുടെ 4 സ്ട്രിപ്പുകൾ പിടികൂടിയത്. (32 ഗുളിക ) ഈ ഗുളിക കഴിക്കുന്നതോടെ ഫിറ്റാകുമെന്ന് ഗുളിക കൊണ്ടുവന്ന യുവാവ് പറഞ്ഞു .മനസികരോഗികൾക്കു കൊടുക്കുന്ന മരുന്നാണിവ ,അംഗീകൃത ഡോക്ടറുടെ അറിവോടെ മാത്രമേ രോഗികൾക്ക്തി ഇവ നൽകാവൂ .തി രുവനന്തപുരം കരിക്കകത്തെ ഒരു സലൂണിൽ ജോലിചെയ്തുവരുന്ന മണിപ്പൂർ സ്വദേശിയായ യുവാവിന്റെ ഷൂസിനടിയിൽ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു നിരോധിക്കപ്പെട്ട ലഹരിമരുന്ന്. ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. അമരവിള ചെക്ക് പോസ്റ്റിലെ എക്സൈസ് ഇൻസ്‌പെക്ടർ പ്രവീൺ,അസി.എക്സൈസ് ഇൻസ്‌പെക്ടർ ജസ്റ്റിൻരാജ്, പ്രിവന്റീവ് ഓഫീസർ രാജേഷ്,സിവിൽ എക്സൈസ് ഓഫീസർമാരായ അക്ഷയ് സുരേഷ്,ശ്രീരാഗ് എന്നിവരടങ്ങിയ സംഘമാണ് ബസ്സ് പരിശോധിക്കുന്നതിനിടയിൽ പ്രതിയെ പിടികൂടിയത്.മിക്കവാറും ദിവസങ്ങളിൽ ചെറിയ അളവിലുള്ള കഞ്ചാവ് യാത്രക്കാരിൽ നിന്ന് പിടികൂടാറുണ്ട് .ജാമ്മ്യം കിട്ടുന്ന അളവായതിനാൽ പലരും രക്ഷപ്പെടുന്നു .

Top News

ആൾ കേരള നൃത്തനാടക അസോസ്സിയേഷൻ സമ്മേളനം


ഒഴുക്കിൽ പെട്ടുപോയ 18 കാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.


എൺപതിന്റെ നിറവിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജോസഫ്


വിഷു സംക്രമ മഹോത്സവം


വെള്ള ചാട്ടത്തിൽ കുളിക്കാനിറങ്ങിയ ഐ എസ് ആർ ഒ യിലെ വിദ്യാർത്ഥി മരണപ്പെട്ടു


ബാറിലേക്ക് വിളിച്ച് മദ്യം നൽകി ഫിറ്റാക്കി.;സർവ്വതും മോഷ്ടിച്ചു


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar