ജില്ലാ റവന്യൂ കലോത്സവത്തിൽ തായമ്പകയിൽ തിളങ്ങി അഭിജിത്
- 26/11/2024
ജില്ലാ റവന്യൂ കലോത്സവത്തിൽ തായമ്പകയിൽ തിളങ്ങി അഭിജിത് തിരുവനന്തപുരം;ജില്ലാ റെവന്യൂ കലോത്സവത്തിൽ തായമ്പകയിൽ തിളങ്ങി അഭിജിത് .സീനിയർ വിഭാഗം തായമ്പകയിൽ അവസാന നിമിഷം വരെ പൊരുതിയെങ്കിലും ഒന്നാമത് എത്താൻ അഭിജിത്തിനായില്ല . മുതിർന്നവർ ഏറെയുണ്ടായിരുന്നത് കാരണം മുന്നോട്ടു ഉള്ള കുതിപ്പിന് വിനയായി . വർക്കല മേൽവെട്ടൂർ സ്‌കൂളിലെ വിദ്യാർഥിയായി തുടരുന്ന അഭിജിത് , സ്വന്തമായി ആയിരുന്നു തായമ്പകയിലെ പഠനം .ചെറുപ്പത്തിലേ ബക്കറ്റിൽ കൊട്ടിശീലിച്ച ഈ കൗമാരക്കാരന് സ്വന്തമായി ഒരു ചെണ്ട ഇല്ലായിരുന്നു .ഇത് പരിശീലനത്തെ ബാധിച്ചിരുന്നു . ചെണ്ട സ്വന്തമാക്കി പരിശീലനം തുടരാനാണ് ആഗ്രഹം . രാജേഷ് ,സജിതാ ദമ്പതികളുടെ പുത്രനാണ് അഭിജിത് .