• 01 September 2025
  • Home
  • About us
  • News
  • Contact us

നെയ്യാറ്റിൻകരയിൽ വ്യാപാരിയെ ആക്രമിച്ച സംഭവം കൊട്ടേഷനോ,പകവീട്ടലോ

  •  NewsDesk tvm
  •  03/11/2024
  •  


നെയ്യാറ്റിൻകരയിൽ വ്യാപാരിയെ ആക്രമിച്ച സംഭവം കൊട്ടേഷനോ,പകവീട്ടലോ ?? തിരുവനന്തപുരം ; നെയ്യാറ്റിൻകരയിൽ വ്യാപാരിയെ കൊട്ടേഷൻ സംഘം ആക്രമിച്ച സംഭവം; മൂന്ന് പേർ പോലീസ് പിടിയിൽ. വ്യാ പാരി സ്ത്രീകളെ ശല്യം ചെയ്യുന്നയാളെന്നു സൂചന . : നെയ്യാറ്റിൻകരയിൽ വ്യാപാരിയെ കൊട്ടേഷൻ സംഘം ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർ പോലീസ് കസ്റ്റഡിയിൽ . നെയ്യാറ്റിൻകര പെരുമ്പഴുതൂർ ജംഗഷനിൽ പലവ്യഞ്ജ വ്യാപാരിയായ രാജനെയാണ് കഴിഞ്ഞ ദിവസം കൊട്ടേഷൻ സംഘം ഇരുട്ടിന്റെ മറവിൽ ആക്രമിച്ചത്. ഓക്ടേബർ 28 രാത്രി 11 മണിക്കാണ് കട അടച്ച് വീട്ടിലേക്ക് പോകും വഴിയാണ് ആക്രമണം നടന്നത് . ആക്ടീവ സ്കൂട്ടറിൽ വീട്ടിലേക്ക് പോകുവായിരുന്ന വ്യാപാരി രാജനെ വെളുത്ത മാരുതി വാഗണർ കൊണ്ട് ഇടിച്ചിട്ട ശേഷം മാരകായുധങ്ങൾ കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. നെയ്യാറ്റിൻകര പോലീസ് സി.സി.ടി.വി , ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടങ്ങിയത്. അരുവിക്കര സ്വദേശി രഞ്ജിത്ത് (34) കല്ലറ പാങ്ങോട് സ്വദേശി സാം (29) , നെടുമങ്ങാട് മഞ്ച സ്വദേശി സുബിൻ (32) എന്നിവരെയാണ് നെയ്യാറ്റിൻകര പോലീസ് അറസ്റ്റ് ചെയ്തത് .കൊട്ടേഷനെന്നു പോലീസ് പറയുമ്പോഴും നാട്ടുകാർ ഇത് കൊട്ടേഷൻ അല്ലെന്ന് തന്നെ പറയുന്നു. സംഭവം ദിവസം രാത്രി കാറിൽ എത്തിയ സംഘം വ്യാപാരി ആക്രമിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തെന്ന് സൂചനയുണ്ട്. ഈ സമയം വ്യാപാരിയുടെ കയ്യിൽ ഇരുപതിനായിരത്തോളം രൂപ ഉണ്ടായിരുന്നു . ക്രിമിനൽ പശ്ചാത്തലം ഉള്ള ഗുണ്ടാസംഘം ആയിരുന്നുവെങ്കിൽ ഈ പണം അപഹരിക്കും ആയിരുന്നു . അതിവിടെ ഉണ്ടായില്ല. സ്ത്രീ വിഷയങ്ങൾ ഉള്ള വ്യാപാരിയെ ഒന്നും വിരട്ടുക എന്ന് മാത്രമാണ് സംഘം ഉദ്ദേശിച്ചതെന്ന് നാട്ടുകാരും പറയുന്നു. വ്യാപാരി അത്ര നല്ല സ്വഭാവക്കാരൻ അല്ലെന്നും നാട്ടുകാരുടെ അഭിപ്രായം. അധികം പ്രായമില്ലാത്ത ഒരു സ്ത്രീയെ വ്യാപാരി ശല്യപ്പെടുത്തിയതായും സൂചനയുണ്ട് . 2024 കാലഘട്ടത്തിൽ ഇരുപതിനായിരം രൂപയ്ക്ക് കൊട്ടേഷൻ എടുക്കുക എന്നത് അസാധ്യം എന്നും നാട്ടുകാർ പറയുന്നു. ഇത് കൊട്ടേഷൻ അല്ല എന്ന് തെളിഞ്ഞാൽ വ്യാപാരി രാജൻ പെരുമ്പഴുതൂർ സ്വന്തം കടയിൽ ഉള്ള തോ , വന്നതുമായ സ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ നെയ്യാറ്റിൻകര പോലീസിന് കേസെടുക്കേണ്ടി വരും . വരും ദിവസങ്ങളിൽ ഈ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരുന്ന സൂചനയുണ്ട്. നെയ്യാറ്റിൻകര സി.ഐ , പ്രവീൺ , എസ്.ഐ ആശിഷ് , തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ രഹസ്യമായി അന്വേഷിച്ചു കണ്ടെത്തിയത് .അക്രമണത്തിനുള്ള കാരണം പെരുമ്പഴുതൂർ ജംഗ്ഷനിലെ വ്യാപാരി രാജൻ നെയ്യാറ്റിൻകര സ്വദേശിയായ ഒരു സ്ത്രീയോട് കടയിൽ പലവ്യഞ്ജന വാങ്ങാൻ വന്ന സ്ത്രീയോട് അപമര്യാദയായി പെരുമാറി സംഭവത്തിൽ സ്ത്രീയുടെ ബന്ധു ഒന്നാം പ്രതി രഞ്ജിത്തിന് കൊട്ടേഷൻ കൊടുത്തതായിട്ടാണ് പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. ആഴ്ചകൾക്കു മുമ്പേ കൊട്ടേഷൻ സംഘം വ്യാപാരിയുടെ കടയിൽ പോകുന്ന വഴിയും,വീടും പരിസരവും സ്കെച്ച്യിഇട്ടതായിട്ടാ ണ് വിവരം . നെയ്യാറ്റിൻകരയിൽ അടുത്തകാലത്ത് നടന്ന കൊട്ടേഷൻ സംഘത്തിൻറെ ആക്രമണത്തിൽ പ്രതികളെ മൂന്നുദിവസം കൊണ്ട് അറസ്റ്റ് ചെയ്തത് പോലീസിന് അഭിമാനമാണെന്ന് ഡി.വൈ.എസ് പി ഷാജി. കെഎൽ 21 5985 വാഗണർ പ്രതികൾ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് പ്രതികളെ കൊണ്ട് പെരുമ്പഴുതൂർ ജംഗഷ്നിലും , സംഭവസ്ഥലമായ വിഷ്ണുപുരത്തും എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. സി.പി. ഒമാരയ അരുൺ കുമാർ , ബിനോയ് ജസ്റ്റിൻ , ലനിൻ, ഷിജിൻ ദാസ് , രാഹുൽ ബാബു, തുടങ്ങിയവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Top News

ഓണക്കാലത്തു മയക്കുമരുന്നു വേട്ടയുമായി നെയ്യാറ്റിൻകര പോലീസ്; ഡിവിഷനിൽ.പോലീസ് പരിശോധന ശക്തമാക്കി


നെയ്യാര്‍മേള ഓഗസ്റ്റ് 29ന്; സമ്മാന കൂപ്പണ്‍ വിതരണോത്ഘാടനം


പത്താമത് നെയ്യാര്‍ മേള ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 14 വരെ


ആൾ കേരള നൃത്തനാടക അസോസ്സിയേഷൻ സമ്മേളനം


ഒഴുക്കിൽ പെട്ടുപോയ 18 കാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.


എൺപതിന്റെ നിറവിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജോസഫ്


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar