മദ്യത്തിനെതിരെ പ്രഖ്യാപനം ഒരു വശത്തും ഇരട്ടി ശക്തിയുള്ള വിളമ്പൽമറു വശത്തും ;കേരള മദ്യ നിരോധന സമിതി
- NewsDesk tvm
- 15/07/2024
News desk TVM ; തിരുവനന്തപുരം ;സ്‌കൂൾ കുട്ടികളെ ലഹരിക്ക് അടിമയാക്കരുത് ;കേരള മദ്യ നിരോധന സമിതി . യു.ഡി.എഫ് സർക്കാർ ഒഴിയുമ്പോൾ 29 വിദേശമദ്യഷാപ്പുകൾ ഉണ്ടായിരുന്ന സ്ഥലത്ത് ഇപ്പോൾ ആയിരത്തിനുമുകളിൽ വിദേശമദ്യഷോപ്പുകൾ ഒന്നുകൂടി മോടികൂട്ടി ഐ.ടി. പാർക്കുകളിൽ മദ്യകൂടാരം തീർക്കൽ നടപടി വിദേശികൾക്ക് മാത്രമുള്ള സുഖവാസകേന്ദ്രമല്ല. പ്രതീക്ഷയുടെ കേരളത്തെ ചിട്ടപ്പെടുത്താൻ നമ്മുടെ കുട്ടികൾക്കും ആവാസകേന്ദ്രമാണ്. ഇപ്പോഴത്തെ പുതിയ അറിവ് ഓരോ വീട്ടിലും അഞ്ച് കഞ്ചാവ് ചെടി വളർത്തുവാനുള്ള അനുമതി നൽകാമെന്ന് സർക്കാർ. ഇവിടെയും മദ്യം വിളമ്പൽ നടപടി എരിതീയിൽ എണ്ണ ഒഴിക്കുന്ന അവസ്ഥയിലേക്ക് ഈ നാടിനെ നയിക്കുന്നു. അത് കണ്ട് തന്നെ ജനദ്രോഹ മദ്യനയത്തിൽ നിന്നും സർക്കാർ പിന്തിരിയണം. കഴിഞ്ഞ വർഷത്തെ കണക്ക് അനുസരിച്ച് ലഹരി ബാധ്യത സ്‌കൂളുകൾ ഏകദേശം 1500 എങ്കിൽ ഇപ്പോൾ ഇരട്ടിയും പിന്നിടുകയാണ്. സ്‌കൂൾ പരിസരത്ത് ലഹരി കച്ചവടം നടത്തിയാൽ ലൈസൻസ് റദ്ദ് ചെയ്യുമെന്ന 20-22 ൽ പ്രഖ്യാപനം പാഴ്‌വാക്കായി അസ്‌തമിച്ചതാണ്. നമ്മുടെ കുട്ടികളെ വീഴ്ത്താൻ ലഹരി വലവിരിച്ചിരിക്കുന്നവർക്ക് സഹായ കരമായ നടപടിയായത്. ലഹരി കച്ചവടക്കാരുടെ ലിസ്റ്റ് പട്ടിക തയ്യാറാക്കി നിയമം കർക്കശമാക്കി ജയിലിൽ അടക്കുമെന്ന പ്രഖ്യാപനം അധികാരികൾ മറന്ന മട്ടിലാണ്. മുൻപ്രഖ്യാപിത മദ്യനിഷേധ നയം അടിയന്തിരമായി നടപ്പിലാക്കണം. സാംസ്കാരിക നായകരാൽ ലഹരിക്കെതിരെ ശബ്ദം ഉയർത്തി ഇരിപ്പിടം ഉറപ്പിച്ചവർ മറന്നമട്ടിലായപ്പോൾ 20-21 ൽ വിവിധ ഏജൻസികൾ നടത്തിയ സർവ്വേയിൽ 10 വയസ്സിനു മുകളിൽ 15 വയസ്സിനു താഴെവരുന്ന കിട്ടികളിൽ 70% ലഹരിവലയിൽ കുടുങ്ങി എന്ന കണക്കാണ് പുറത്ത് വരുന്നത്. അതിൻ്റെ യാഥാർത്ഥ്യം 80% മുകളിലാണെന്ന ബോധം ഈ കൂട്ടർ മറന്നിരിക്കുകയാണ്. എൽ.ഡി.എഫ് പ്രകടന പത്രികയിൽ മദ്യനിരോധന വാഗ്ദാനവും 2022 നവംബർ 1 ന് സർക്കാർ കൊട്ടി ആഘോഷിച്ച ലഹരിമുക്ത കേരളം എന്ന പ്രഖ്യാപനം മദ്യമുതലാളിമാരുടെ സമ്മർദ്ദത്തിനു വഴങ്ങി നടപ്പിലാക്കാതെ മദ്യപ്രളയത്തിൻ മുക്കി കൊല്ലരുത് കേരളത്തെ “NO TO DRUGS" പ്രഖ്യാപനം ഒരു വശത്തും ഇരട്ടി ശക്തിയുള്ള വിളമ്പൽ നടപടി മറ്റൊരു ഭാഗത്തും ഉണ്ടായാൽ സാധാരണക്കാരൻ്റെ കുടുംബവും കുട്ടികളും അവരുടെ ഭാവിയും അപകടത്തിലാകും അതുകൊണ്ട് അഴിമതി ഉയർത്തുന്ന സ്വാധീനത്താൽ ഡ്രൈ ഡേ പിൻവലിക്കുന്ന നടപടിയിൽ നിന്നും സർക്കാർ പിന്തിരിയണം. അല്ലെങ്കിൽ ഇരട്ടി പ്രഹരമാണ്. പൊതുസമൂഹത്തിനും പ്രതീക്ഷയുടെ കേരളത്തിനും സംഭവിക്കുന്നത് എന്ന തിരിച്ചറിവ് അധികാര കേന്ദ്രങ്ങൽക്ക് ഉണ്ടാകണം. 2022 നവംബർ 1 ലെ പ്രഖ്യാപനം പാഴ്വാക്കായത് കാരണം ലഹരികച്ചവടക്കാരുടെ മുന്നറിയിപ്പ് ബോർഡുകൾ പ്രതീക്ഷിതമായി ലഹരിക്ക് വലവിരിച്ച് കച്ചവടക്കാർക്ക് കുരുന്ന് കുട്ടികളെ വശത്താക്കുമ്പോൾ സ്‌കൂളുകളും കോളേജുകളും ലഹരി ബാധിത മേഖലകളാകുന്നു. അത് കണ്ട് 2022 ലെ പ്രഖ്യാപിത നയം അടിയന്തിരമായി നടപ്പിലാക്കണം. ഓരോ രക്ഷകർത്താക്കളുടെയും പ്രതീക്ഷയാണ് തകർന്ന് പോകുന്നത് എന്ന ബോധമെങ്കിലും മദ്യലോബിക്ക് കൂട്ടുനിൽക്കുന്നവർ മനസ്സിലാക്കിയില്ലെങ്കിൽ ഈ നാട് ഒരു ലഹരി ദുരന്തത്തിൽപ്പെട്ട് പോകുമെന്നതിൽ സംശയിക്കേണ്ടതില്ലെന്ന യാതാർത്ഥ്യം ഉൾക്കൊണ്ട് മുൻ പ്രഖ്യാപിത നയം നടപ്പിലാക്കി കേരളത്തിലെ കലാലയങ്ങളെ സംരക്ഷിക്കുവാൻ അടിയന്തര നടപടികൾ സ്വീകരിക്കണം. ഈ യാഥാർത്ഥ്യങ്ങൾ പൊതു സമൂഹത്തേയും വളരുന്ന നലമുറയേയും ബോധ്യപ്പെടുത്താൻ മദ്യ അഴിമതി കച്ചവടത്തെക്കുറിച്ച് ജൂഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.കേരള മദ്യനിരോധന സമിതി തിരുവനന്തപുരം ഓൺലൈൻ മീഡിയ പ്രസ് ക്ലബ്ബിൽ വൈകിട്ട് നടത്തിയ പത്രസമ്മേളനത്തിൽ സർക്കാരിന്റെ മദ്യത്തിന് നയത്തിനെതിരെ ആഞ്ഞടിച്ചു. സർക്കാർ എടുക്കുന്ന പല നയങ്ങളിൽ നിന്നും പിന്നോട്ട് പോകണം എന്ന് സമിതി ആവശ്യപ്പെട്ടു .വരും ദിവസങ്ങളിൽ ഈ വിഷയങ്ങളിൽ സമരപരമ്പരകൾ ആയിരിക്കുമെന്ന് ഭാരവാഹികളായ സംസ്ഥാന പ്രസിഡൻറ് കെ പി ദുര്യോധനൻ ജില്ലാ പ്രസിഡണ്ട് നെടുമങ്ങാട് വി. ശ്രീകുമാർ ,എല്ലാവർക്കും പ്രസിഡൻറ് ബൈജു ശ്രീധരൻ,പഴവിള ജലീൽ, ജില്ലാ ജനറൽ സെക്രട്ടറി പുലിപ്പാറ യൂസഫ് തുടങ്ങിയവർ പങ്കെടുത്തു.