നാരുവാൻമൂട് വീടിന്റെ മുറ്റത്ത് വൃദ്ധമാതാവ് മരിച്ച നിലയില്‍
- NewsDesk tvm rathikumar
- 30/06/2024
നാരുവാൻമൂട് വീടിന്റെ മുറ്റത്ത് വൃദ്ധമാതാവ് മരിച്ച നിലയില്‍ തിരുവനന്തപുരം ; വീടിന്റെ മുറ്റത്ത് വൃദ്ധമാതാവ് തലയില്‍ നിന്നും രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. നരുവാമൂട് പോലീസ് സ്റ്റേഷൻ പരിധിയിൽ വെടിവെച്ചാൻ കോവിൽ മേടവിള വീട്ടിൽ ഗോമതി (81) ആണ് മറിച്ചത്. രാവിലെ 8.30 മണിയോടെ അയൽവാസിയാണ് വീടിൻറെ മുൻവശത്തുള്ള ഇൻറർലോക്ക് പാകിയിരിക്കുന്ന നിലത്തു കിടക്കുന്നത് കാണുന്നത്. ഇവർ ഗോമതിയുടെ മക്കളെ വിവരം അറിയിച്ചു. ഇവർക്ക് രണ്ടു പെണ്മക്കളാണ്. മക്കൾക്കൊപ്പം താമസിക്കാൻ പോകാതെയാണ് ഇവർ ഇവിടെ താമസിച്ചു വരുന്നത്. നാരുവാമൂട് പോലീസ് സ്ഥലത്തു എത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി മൃദദേഹം ആശുപത്രിയിലേക്ക് മാറ്റി. പോലീസ് കേസ് എടുത്തു കൂടുതൽ അന്വേഷണം നടത്തിവരുന്നു.