• 12 July 2025
  • Home
  • About us
  • News
  • Contact us

മേലുദ്യോഗസ്ഥരുടെ പീഡനം: പൊലീസുകാരനെ കാണാതായി

  •  
  •  27/02/2024
  •  


മേലുദ്യോഗസ്ഥരുടെ പീഡനം: പൊലീസുകാരനെ കാണാതായി വെള്ളറട: പൊലീസുകാരനായ മകനെ കാണാനില്ലെ ന്ന് പരാതിയുമായി രക്ഷിതാക്കൾ. വെള്ളറട കാക്ക തൂ ക്കി മലയിൽ ലാൽ ഭവനിൽ ബിജോയ് എസ് ലാലി (27) നെ ആണ് കാണാതെയായത്. മേലുദ്യോഗസ്ഥർ മകനെ മാനസി കമായി പീഡിപ്പിച്ചിരുന്നതായി പി താവ് ആൽബി രാജും മാതാവ് ഷൈലജയും പറഞ്ഞു. ആറുവർഷ മായി തിരുവനന്തപുരത്ത് ആർ ആർ പി യിലാണ് ബിജോയ് ജോ ലി ചെയ്തിരുന്നത്. മാതൃയൂണിറ്റായ ഇടുക്കി കെ ആർ 5 ലേക്ക് മാറ്റം വേണമെന്ന് ആ വശ്യപ്പെട്ടപ്പോൾ നൽകാൻ തയ്യാറാ യില്ല. ആദ്യം മലപ്പുറത്തേക്ക് മാറ്റി രണ്ടാഴ്ച‌ക്ക് ശേഷം കോഴിക്കോട്ടേ ക്ക് മാറ്റി. എന്നാൽ ബിജോയ് കോ ഴിക്കോട്ടേക്ക് പോകാൻ തയ്യാറായില്ല. മേൽ ഉദ്യോഗസ്ഥർ മാനസികമായി സമ്മർദ്ദത്തിലാക്കുന്നു എന്നും ലീവ് അ നുവദിക്കുന്നില്ലെന്നും ഇക്കഴിഞ്ഞ 22ന് ബിജോയ് രക്ഷി താക്കളെ അറിയിച്ചു. ബിജോയ് 23 കഴിഞ്ഞ ദിവസം മുതൽ ബിജോയിയെ ഫോണിൽ ബന്ധപ്പെടാനും കഴിഞ്ഞില്ല. അന്ന് രാത്രി 10.30ഓടെ ബിജോയെ കാണാ നില്ലെന്ന് പൊലീസുകാർ വീട്ടിലെത്തി അറിയിച്ചു. ബിജോ യെ കാണാനില്ലെന്ന് അറിഞ്ഞത് മുതൽ കുടുംബം ഭക്ഷ ണം പോലും കഴിക്കാതെ മാനസികമായി തകർന്ന സ്ഥി തിയിലാണ്. ഒടുവിൽ അറിയാൻ കഴിയുന്നത് ബിജോയ് ചെന്നൈയിൽ ഉണ്ടെന്നാണ് ഫോൺ നമ്പർ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് ഇടയ്ക്കിടയ്ക്ക് ബിജോയുടെ ഫോൺ സ്വിച്ച് , ഓഫ്ആവുന്നതായും സൂചനയുണ്ട്

Top News

ആൾ കേരള നൃത്തനാടക അസോസ്സിയേഷൻ സമ്മേളനം


ഒഴുക്കിൽ പെട്ടുപോയ 18 കാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.


എൺപതിന്റെ നിറവിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജോസഫ്


വിഷു സംക്രമ മഹോത്സവം


വെള്ള ചാട്ടത്തിൽ കുളിക്കാനിറങ്ങിയ ഐ എസ് ആർ ഒ യിലെ വിദ്യാർത്ഥി മരണപ്പെട്ടു


ബാറിലേക്ക് വിളിച്ച് മദ്യം നൽകി ഫിറ്റാക്കി.;സർവ്വതും മോഷ്ടിച്ചു


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar