• 20 September 2025
  • Home
  • About us
  • News
  • Contact us

കള്ളപ്പണംവെളുപ്പിക്കാൻശ്രമിച്ചതിന് കേസെടുത്തു.

  •  
  •  06/12/2016
  •  


കൊച്ചി: ബൾഗേറിയയിൽനിന്നും കൊച്ചിയിലെ അക്കൗണ്ടിലേക്ക് എത്തിയ 55 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചതിന് കൊച്ചി ട്രേഡ് ഇന്റർനാഷണൽ ഉടമ ജോസ് ജോർജിനെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്തു. സൂര്യകാന്തി എണ്ണ കയറ്റുമതി നടത്തിയതിനു ലഭിച്ച തുകയാണിതെന്ന ജോസ് ജോർജിന്റെ അവകാശവാദം പൊള്ളയാണെന്നും എൻഫോഴ്സ്മെന്റ് അധികൃതർ പറഞ്ഞു. മുംബൈ തുറമുഖം വഴി പത്ത് ലക്ഷം മെട്രിക് ടൺ സൂര്യകാന്തി എണ്ണയും പഞ്ചസാരയും കയറ്റി അയച്ചുവെന്ന ജോസ് ജോർജിന്റെ അവകാശവാദം തെറ്റാണെന്നും ഇത്തരമൊരു കയറ്റുമതി നടന്നിട്ടില്ലെന്ന് പരിശോധനയിൽ വ്യക്‌തമായതായും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടർ ജോൺ കിങ്സ്ലി പറഞ്ഞു.കയറ്റുമതിക്കു മുമ്പേ പണം ജോസിന്റെ അക്കൗണ്ടിലെത്തിയിരുന്നയായും കയറ്റുമതി നടത്തിയതിന് ജോസ് ഹാജരാക്കിയ രേഖകൾ മുഴുവൻ വ്യാജമായി നിർമിച്ചതാണെന്നും കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചതിന് ജോസിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.55 കോടി രൂപ മറ്റാരുടെയെങ്കിലും പേരിൽ വിദേശത്തു നിന്നും കേരളത്തിലേക്ക് എത്തിച്ചതാണോയെന്നും പോലീസ് അന്വേഷിക്കും. ജോസ് ഹാജരാക്കിയ കയറ്റുമതി രേഖകളിൽ കസ്റ്റംസിന്റേയും തുറമുഖ വകുപ്പിന്റേയും സീലുകൾ വ്യാജമാണ്. ഇതു നിർമിക്കാൻ മുംബൈയിൽ ആരെങ്കിലും സഹായം നൽകിയിട്ടുണ്ടോയെന്ന് കൊച്ചി പോലീസ് അന്വേഷിക്കും. ലഭിച്ച രേഖകളിൽ പലതും ഫോട്ടോസ്റ്റാറ്റ് പകർപ്പുകളാണ്. ട്രേഡ് ഇന്റർനാഷണലിന് വിദേശ കയറ്റുമതിയിൽ അവകാശപ്പെടാവുന്ന ഇടപാടുകളൊന്നും നടന്നിട്ടില്ലെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. മുമ്പു നടത്തിയ കയറ്റുമതിയുടെ രേഖകളും എൻഫോഴ്സ്മെന്റ് പരിശോധിച്ചു. ഇത്രയും ഭീമമായ തുകയ്ക്ക് കയറ്റുമതി ലഭിച്ചുവെന്ന് പറയുന്ന ബൾഗേറിയൻ കമ്പനിയായ സ്വസ്ത ഡി കമ്പനിയാകട്ടെ അന്വേഷണവുമായി സഹകരിച്ചിട്ടില്ല. മാത്രമല്ല, ഇടപാടിൽ കമ്പനിക്ക് പണം നഷ്ടപ്പെട്ടുവെന്ന പരാതിയും നൽകിയിട്ടില്ല. ഈ കമ്പനി യഥാർഥത്തിലുള്ളതാണോയെന്നും വിദേശ മന്ത്രാലയത്തിന്റെ സഹായത്തോടെ പരിശോധിക്കും. ജോസ് ജോർജിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയ പണത്തിന്റെ ഉറവിടം തേടിയാണ് കൊച്ചി ഹാർബർ പോലീസ് മുംബൈയിൽ അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ജൂലൈ ഏഴു മുതൽ 15 വരെ കൊച്ചി വെല്ലിംഗ്ടൺ ഐലൻഡിലെ എസ്ബിഐ ശാഖയിലാണ് ജോസ് ജോർജിന്റെ പേരിൽ 55 കോടിയെത്തിയത്. രണ്ടാഴ്ചയ്ക്കിടെ 29.5 കോടി ജോസിന്റെ ഭാര്യയുടേയും മറ്റു ബന്ധുക്കളുടേയും പേരിലേക്കു മാറ്റി. വൻതുകയുടെ ഇടപാടിൽ സംശയം തോന്നിയ ബാങ്ക് ഉദ്യോഗസ്‌ഥർ പണത്തിന്റെ ഉറവിടത്തെ സംബന്ധിച്ച രേഖകൾ കാണിക്കാൻ ആവശ്യപ്പെടുകയായിരുന്നു

Top News

ഓണക്കാലത്തു മയക്കുമരുന്നു വേട്ടയുമായി നെയ്യാറ്റിൻകര പോലീസ്; ഡിവിഷനിൽ.പോലീസ് പരിശോധന ശക്തമാക്കി


നെയ്യാര്‍മേള ഓഗസ്റ്റ് 29ന്; സമ്മാന കൂപ്പണ്‍ വിതരണോത്ഘാടനം


പത്താമത് നെയ്യാര്‍ മേള ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 14 വരെ


ആൾ കേരള നൃത്തനാടക അസോസ്സിയേഷൻ സമ്മേളനം


ഒഴുക്കിൽ പെട്ടുപോയ 18 കാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.


എൺപതിന്റെ നിറവിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജോസഫ്


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar