നെയ്യാറ്റിൻകര സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക്
- newsdesk tvm
- 07/11/2023
നെയ്യാറ്റിൻകര സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് തിരഞ്ഞെടുപ്പിൽ സംഘർഷം ഏഴുപേർ കസ്റ്റഡിയിൽ കസ്റ്റഡിയിൽ ആയവർ കള്ള വോട്ട് ചെയ്തവർ. നെയ്യാറ്റിൻകര സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് T 417 ലെ തിരെഞ്ഞെടുപ്പ് ഞായറാഴ്ച്ച രാവിലെ തുടങ്ങിയപ്പോൾ മുതൽ സംഘർ പൂരിത മായിരുന്നു. 36000 ത്തോളം അംഗങ്ങളുള്ള ബാങ്കിലേക്ക് 13പേരെ യാണു തെരെഞ്ഞെടുക്കുക. .നെയ്യാറ്റിൻകര വിദ്യാധിരാജാ സ്കൂൾ അങ്കണത്തിൽ വച്ചാണ് ഇലക്ഷൻ . എ.ഐ. സി.സി. മെമ്പർ സനൽ നയിക്കുന്ന UDF പാനലും മുൻ നഗരസഭാ ചെയർമാൻ പത്മകുമാർ നയിക്കുന്ന LDF പാനലും തമ്മിലാണു മത്സരം. പൗരമുന്നണിയുടെ പ്രതിനിഥിയായി മമ്പഴക്കര സോമനും രംഗത്തുണ്ട്. വോട്ടിംഗ് സമയത്ത് സംഘർഷ മെഴിവാക്കാൻ സി ഐ പ്രവീണിന്റെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സ്ഥലത്തു നിലയുറപ്പിയ്യിരുന്നു.