• 01 October 2023
  • Home
  • About us
  • News
  • Contact us

പ്രാദേശിക മാധ്യമ പ്രവർത്തകരെ സംരക്ഷിക്കേണ്ടത് സർക്കാർ ;കടമ നിറവേറ്റണം : സി ദിവാകരൻ

  •  
  •  25/07/2023
  •  


തിരുവനന്തപുരം ;കേരളത്തിലെ പ്രാദേശിക മാധ്യമ പ്രവർത്തകരെ സംരക്ഷിക്കേണ്ടത് പൊതു സമൂഹത്തിന്റെയും സർക്കാരിന്റെയും കടമയാണെന്നും പ്രാദേശിക പത്ര പ്രവർത്തക ക്ഷേമനിധി ഇനിയും നടപ്പിലാക്കാത്തത് മുഖ്യധാരാ മാധ്യമങ്ങൾ മുഖപ്രസംഗമാക്കാൻ തയ്യാറാവണമെന്നും മുൻ മന്ത്രി സി ദിവാകരൻ പറഞ്ഞു. കേരള ജേർണലിസ്റ്റ് യൂണിയൻ (കെജെയു) ജില്ലാ കമ്മിറ്റി പാളയം സ്വദേശാഭിമാനി പ്രതിമയ്ക്ക് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക പത്രപ്രവർത്തക ക്ഷേമനിധി നടപ്പാക്കാനുള്ള സർക്കാർ തീരുമാനം പൂഴ്ത്തി വച്ചത് ആരാണെന്ന് അന്വേഷിക്കേണ്ടതുണ്ട്. എല്ലാ വിഭാഗങ്ങൾക്കും നീതി ഉറപ്പാക്കുന്ന എൽഡിഎഫ് സർക്കാർ തടസങ്ങൾ നീക്കി പ്രാദേശിക പത്രപ്രവർത്തകരുടെ ക്ഷേമനിധി നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും സി ദിവാകരൻ വിശദമാക്കി. കേരളത്തിലുടനീളെ പ്രാദേശിക മാധ്യമ പ്രവർത്തകർ പ്രെധിക്ഷേധം സംഘടിപ്പിച്ചിരുന്നു . കെ ജെ യു ജില്ലാ പ്രസിഡന്റ് മണിവസന്തം ശ്രീകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ . ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. ആർ എസ് രാജീവ്, കെജെയു ജില്ലാ സെക്രട്ടറി ബിജു കൊപ്പം, ജില്ലാ മേഖലാ ഭാരവാഹികളായ ശ്രീകണ്ഠൻ നായർ, എസ് ടി ബിജു, ഡി .രതികുമാർ , വിമൽ കുമാർ , മനോജ്, അഭിലാഷ്, മുഹമ്മദ് റാഫി ,പ്രേംദത്ത്,സാജൻ,ശ്രീജ,സജുസത്യൻ,എൽഎസ് .കൃ ഷ്ണകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. ക്ഷേമനിധി വാഗ്ദാനം നടപ്പിലാക്കത്തതിനെതിരെ കെജെയു സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വഞ്ചനാ ദിനാചരണത്തിന്റെ ഭാഗമായാണ് സ്വദേശാഭിമാനി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.

Top News

ദൈവം തെറ്റ് ചെയ്താലും റിപ്പോർട്ട് ചെയ്യും ; സ്വതന്ത്ര പത്രപ്രവർത്തകൻറെ നാടു കടത്തൽ ദിനാചരണം


AITUC യൂണിയനു കാർഡ് നിഷേധിച്ചു; നെയ്യാറ്റിൻകര ലേബർ ഓഫീസിൽ AITUC വിൻറെ പ്രതിക്ഷേധം .


പ്രാദേശിക മാധ്യമ പ്രവർത്തകരെ സംരക്ഷിക്കേണ്ടത് സർക്കാർ ;കടമ നിറവേറ്റണം : സി ദിവാകരൻ


അഴിമതിയും കെടുകാര്യസ്ഥതയും തടയാൻ അആദ്‌മി കാട്ടാക്കട യിൽ


മുതലപ്പൊഴിയിൽ മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുക.


പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിന്റെ പ്രായപരിധി 18ൽ നിന്ന് 16 ആക്കണം


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar