അഴിമതിയും കെടുകാര്യസ്ഥതയും തടയാൻ അആദ്‌മി കാട്ടാക്കട യിൽ
- 22/07/2023
തിരുവനന്തപുരം ;ജനക്ഷേമ ലക്ഷ്യത്തോടെ അഴിമതികളും കെടുകാര്യസ്ഥതയും തടഞ്ഞു ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ രംഗത്തുണ്ടാകുമെന്നു അആദ്‌മി പാർട്ടി കാട്ടാക്കട നിയോജകക മണ്ഡലം ഭാരവാഹികൾ .കഴിഞ്ഞദിവസം നിയോജകമണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു . ആം ആദ്മി പാർട്ടി കാട്ടാക്കട മണ്ഡലം ഭാരവാഹികൾ ആയി വെൺപകൽ രാജഗോപാൽ (പ്രസിഡന്റ് ), കെ. സി. സന്ദീപ് കുമാർ (സെക്രട്ടറി ), ആർ.ശ്രീകണ്ഠൻ നായർ (ട്രെഷറർ ), സിക്കന്ദർ ബാദുഷ (വൈസ് പ്രസിഡന്റ് )പി. രമ (വൈസ് പ്രസിഡന്റ്), എം. രാധാകൃഷ്ണൻ (ജോയിന്റ് സെക്രട്ടറി ) മോഹനൻ പെരുന്താനി (ജോയിന്റ് സെക്രട്ടറി ) സാജൻ സുഗതൻ (ജില്ല കൗൺസിൽ പ്രതിനിധി ) പ്രതാപകുമാർ (ജില്ല കൗൺസിൽ പ്രതിനിധി ) എന്നിവർ ചുമതലയേറ്റു.ജനക്ഷേമ ലക്ഷ്യത്തോടെ അഴിമതികളും കെടുകാര്യസ്ഥതയും തടഞ്ഞു ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ ആത്മാർഥമായി പ്രവർത്തനം നടത്തുന്നതിന്റെ ഭാഗമായി പൊതു ജന പ്രശ്ന പരിഹാര സെൽ രൂപീകരിക്കാൻ കമ്മിറ്റിയിൽ തീരുമാനമായി.