• 01 October 2023
  • Home
  • About us
  • News
  • Contact us

മുതലപ്പൊഴിയിൽ മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുക.

  •  newsdesk tvm
  •  16/07/2023
  •  


തിരുവനന്തപുരം :മുതലപ്പൊഴിയിൽ മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുക,അവിടെ മന്ത്രിമാരോട് ചോദ്യങ്ങൾ ചോദിച്ചവരെയും പ്രതിതിഷേധിച്ചവർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് KLCA നെയ്യാറ്റിൻകര രൂപത നെയ്യാറ്റിൻകര ബസ്റ്റാന്റ് ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി KLCA നെയ്യാറ്റിൻകര രൂപത ജനറൽ സെക്രട്ടറി വികാസ് കുമാർ എൻ വി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. മുതലപ്പൊഴിയിൽ 2006 ൽ പുലിമുട്ട് നിർമ്മിച്ചതിനുശേഷം 125 അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. 69 ലധികം മരണവും 700 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മുതലപ്പൊഴിയിൽ ഉണ്ടായ ദുരന്തത്തിൽ പെട്ടവർക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. അപകടങ്ങളിൽ മരിച്ചവരുടെ ബന്ധുക്കൾക്കും പരിക്കേറ്റവർക്കും ജീവനോപാധി നഷ്ടമായവർക്കും പ്രത്യേക പാക്കേജിലൂടെ നഷ്ടപരിഹാരം നൽകണമെന്ന് അദ്ദേഹം പറഞ്ഞു. മുതലപ്പൊഴിയുടെ അശാസ്ത്രീയത പരിഹരിക്കണമെന്ന് നിരന്തരമായി ആവശ്യപ്പെടുന്നുവെങ്കിലും അക്കാര്യത്തിൽ ഇതുവരെ നടപടികൾ പൂർത്തിയായിട്ടില്ല. അതിൻറെ ഫലമായാണ് കഴിഞ്ഞ ദിവസവും നാലുപേർ മരണപ്പെട്ടത്. നേവിയുടെ മുങ്ങൽ വിദഗ്ധർ അടങ്ങുന്ന സ്ഥിരം ജീവൻ രക്ഷാസംവിധാനങ്ങൾ ഉണ്ടാകണമെന്ന് കെ എൽ. സി എ ആവശ്യപ്പെട്ടു. രൂപത വൈസ് പ്രസിഡന്റ്‌ അനിത സി ടി അധ്യക്ഷത വഹിച്ച യോഗത്തിൽ ട്രെഷറർ രാജേന്ദ്രൻ ജെ,സംസ്ഥാന മാനേജ്മെന്റ് കൌൺസിൽ അംഗം സിൽവസ്റ്റർ ഡി,വൈസ് പ്രസിഡന്റ്‌മാരായ അഗസ്റ്റിൻ ജെ, സന്തോഷ്‌ എസ് ആർ,സെക്രട്ടറി ജയപ്രകാശ് ഡി ജി, ഫോറം കൺവീനർ അജയൻ കെ ആർ എക്സിക്യൂട്ടീവ് അംഗങ്ങളായ സുരേന്ദ്രൻ സി, വിജയകുമാർ ടി, ഫെലിക്സ് എഫ് സോണൽ ഭാരവാഹികളായ ബിപിൻ എസ് പി, അരുൺ വി എസ്, അരുൺ തോമസ്, മോഹനൻ എന്നിവർ സംസാരിച്ചു.

Top News

ദൈവം തെറ്റ് ചെയ്താലും റിപ്പോർട്ട് ചെയ്യും ; സ്വതന്ത്ര പത്രപ്രവർത്തകൻറെ നാടു കടത്തൽ ദിനാചരണം


AITUC യൂണിയനു കാർഡ് നിഷേധിച്ചു; നെയ്യാറ്റിൻകര ലേബർ ഓഫീസിൽ AITUC വിൻറെ പ്രതിക്ഷേധം .


പ്രാദേശിക മാധ്യമ പ്രവർത്തകരെ സംരക്ഷിക്കേണ്ടത് സർക്കാർ ;കടമ നിറവേറ്റണം : സി ദിവാകരൻ


അഴിമതിയും കെടുകാര്യസ്ഥതയും തടയാൻ അആദ്‌മി കാട്ടാക്കട യിൽ


മുതലപ്പൊഴിയിൽ മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുക.


പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിന്റെ പ്രായപരിധി 18ൽ നിന്ന് 16 ആക്കണം


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar