കാർ വർക്ക്ഷോപ്പും മോഷണവും; പ്രതികൾ കസ്റ്റഡിയിൽ
- newsdesk tvm
- 19/05/2023
കാർ വർക്ക്ഷോപ്പും മോഷണവും; പ്രതികൾ കസ്റ്റഡിയിൽ ;തിരുവനന്തപുരം ; കാർ വർക്ക്ഷോപ്പും മോഷണവും;പതിവാക്കിയ സഹോദരങ്ങൾ കസ്റ്റഡിയിൽ. കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര കോടതി സമുച്ചയത്തിനു സമീപം പാർക്ക് ചെയ്തിരുന്ന മോട്ടോർ സൈക്കിൾ മോഷണം നടത്തി മുങ്ങവേ മാലപിടിച്ചു പറിക്കൽ ശ്രമിക്കുന്നതി നിടയിലാണ് വലയിലായത് . (1) പെരുങ്കടവിള വില്ലേജിൽ തത്തിയൂർ അക്കഡേറ്റിനു സമീപം വട്ടംതല റോഡരികത്തു പുത്തൻ വീട്ടിൽ 30 വയസ്സുള്ള ഇളയസഹോദരൻ 28 വയസ്സുള്ള ഷീജിൻ എന്നിവരെയാണ് ഇന്നലെ പോലീസ് കുടുക്കിയത് . നെയ്യാറ്റിൻകര കരിനട ശ്രീരാഗം ഓഡിറ്റോറിയത്തിനു സമീപം വച്ച് നെയ്യാറ്റിൻകര അസി. പോലീസ് സൂപ്രണ്ട്. ടി. ഫറാഷ്. നേതൃത്വത്തിൽ നെയ്യാറ്റിൻകര പോലീസ്" ഇൻസ്പെക്ടർ സി.സി. പ്രതാപചന്ദ്രൻ, സബ്ബ് ഇൻസ്പെക്ടർ ശശി ഭൂഷൺ നായർ, അസി. സബ് ഇൻസ്പെക്ടർ സുരേഷ് കുമാർ സിറിൽ പോലീസ് ഓഫീസർമാരായ ബിനോയി ജസ്റ്റിൻ, രതീഷ്. ഡ്രൈവർ അനിൽകുമാർ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.കൊലപാതകം. വാഹനമോഷണം ഉൾപ്പെടെ അഞ്ചോളം കേസ്സുകളും നിലവിലുണ്ട്. ടിയാന്മാർ മോഷണ കേസ്സിലുൾപ്പെട്ട് ജയിലിൽ കഴിഞ്ഞുരവേ ഒരാഴ്ചയ്ക്ക് മുമ്പ് ജാമ്യം നേടി പുറത്തിറങ്ങി മോട്ടോർസൈക്കിൾ മോഷണം ചെയ്ത് കറങ്ങി നടക്കവേയാണ് വീണ്ടും പോലീസ് പിടിയിലായത്. മാരായമുട്ടത്തിനു സമീപം ഇവർ കാർ വർക്ക്ഷോപ്പ് നടത്തിവരുന്നു .