ബൈക്കിൽ എത്തിയവർ വീട്ടമ്മയുടെ സ്വർണ്ണമാല പൊട്ടിച്ചു കടന്നു.
- newsdesk tvm
- 15/05/2023
ബൈക്കിൽ എത്തിയവർ വീട്ടമ്മയുടെ സ്വർണ്ണമാല പൊട്ടിച്ചു കടന്നു. കാട്ടാക്കട : ബൈക്കിൽ എത്തിയവർ വീട്ടമ്മയുടെ സ്വർണ്ണമാല പൊട്ടിച്ചു കടന്നു.പന്നിയോട് കുളവുപാറ കിഴക്കേക്കര വീട്ടിൽ ഗോമതി (61) ൻ്റെ മാലയാണ് ബൈക്കിൽ മുഖം മൂടി ധരിച്ചെത്തിയ സംഘം പൊട്ടിച്ച് കടന്നത്. ഞായറാഴ്ച രാവിലെ 10 30 മണിയോടെ നടന്നു പള്ളിയിൽ നിന്നും വീട്ടിലേക്ക് പോകുകയായിരുന്ന ഗോമതിയുടെ പിന്നാലെ എത്തിയ ബൈക്ക് കുളവു പാറയിൽ വിജനമായ വഴിയിൽ വച്ച് അടുത്ത് നിറുത്തുകയും പിന്നിൽ ഇരുന്ന ആൾ അപ്രതീക്ഷിതമായി ഗോമതിയുടെ മുന്നിൽ ചാടി രണ്ടു കൈകൊണ്ടും മാല പൊട്ടിച്ചു എടുക്കുകയായിരുന്നു.ഉടൻ തന്നെ ബൈക്കിൽ ചാടി കയറി പോകുകയും ചെയ്തു.എന്താണ് സംഭവിച്ചത് എന്ന് മനസിലാകുവഴേക്കും കള്ളന്മാർ രണ്ടു പവൻ മാലയും ലോക്കെറ്റൂമായി കടന്നു.തുടർന്ന് സമീപ സി സി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചു ഇതുൾപ്പെടെ കാട്ടാക്കട പോലീസിൽ പരാതി നൽകി.