• 01 October 2023
  • Home
  • About us
  • News
  • Contact us

കൈ കൊടുത്തു കർണാടക ;ബിജെപി പിന്നിൽ ;കരുത്തില്ലാതെ JDS

  •  newsdesk tvm
  •  13/05/2023
  •  


കൈ കൊടുത്തു കർണാടക ;ബിജെപി പിന്നിൽ ;കരുത്തില്ലാതെ JDS ബെംഗളൂരു∙ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുന്ന കർണാടകയിൽ കോൺഗ്രസ് അധികാരത്തിലേക്ക്. ശക്തികേന്ദ്രങ്ങളിൽ മുന്നേറ്റമുണ്ടാക്കാനാകാതെ പോയ ബിജെപി തകർന്നടിഞ്ഞു. കോൺഗ്രസിന്റെ പ്രമുഖ നേതാക്കളെല്ലാം ലീഡ് ചെയ്യുമ്പോഴും ബിജെപി വിട്ട് എത്തിയ ജഗദീഷ് ഷെട്ടറിന്റെ ലീഡ് നില മാറി മറിയുന്നു. കർണാടക പിസിസ അധ്യക്ഷൻ ഡി.കെ.ശിവകുമാർ കനകപുരയിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. സിപിഎം ഏറെ പ്രതീക്ഷ പുലർത്തിയ ബാഗേപ്പള്ളിയിൽ കോൺഗ്രസിനു പിന്നിൽ മൂന്നാം സ്ഥാനത്താണ്. നിർണായക ശക്തിയാകുമെന്നു കരുതുന്ന ജനതാദളി (എസ്) ന് അവരുടെ പഴയ പ്രകടനം കാഴ്ചവയ്ക്കാനായില്ല. 500, 1000 വോട്ടുകൾ മാത്രം ലീഡ് നിലയുള്ള 30 ൽ പരം സീറ്റുകളാകും അവസാന മണിക്കൂറുകളിലെ കക്ഷിനിലയിൽ നിർണായകമാകുക. 7 മണ്ഡ‍ലങ്ങളിൽ സ്വതന്ത്രരാണ് മുന്നിൽ. ഇവരിൽ പലരും കോൺഗ്രസിന്റെയോ ബിജെപിയുടെയോ റിബലുകളാണ്. ബിജെപി മന്ത്രിമാരിൽ പലരും പിന്നിലാണ്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ 5000 ൽ പരം വോട്ടിനു മുന്നിട്ടു നിൽക്കുന്നു. വരുണയിൽ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ മുന്നിലാണ്. ഹുബ്ബള്ളി–ധാർവാഡ് മണ്ഡ‍ലത്തിൽ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ പിന്നിലാണ്. ചന്നപട്ടണത്ത് ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി ലീഡ് ചെയ്യുന്നു. ദക്ഷിണേന്ത്യയിൽ ബിജെപി ഭരണത്തിലെത്തിയ ഒരേയൊരു സംസ്ഥാനമായ കർണാടകയിലെ മുന്നേറ്റത്തിൽ കോൺഗ്രസ് കേന്ദ്രങ്ങളിൽ ആവേശത്തിലാണ്. ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്ത് ആഘോഷം തുടങ്ങി. കർണാടകയിലെ 224 മണ്ഡലങ്ങളിലേക്ക് ഈ മാസം 10നാണ് തിരഞ്ഞെടുപ്പ് നടന്നത്. 36 കേന്ദ്രങ്ങളിലായി രാവിലെ 8 മുതലാണു വോട്ടെണ്ണൽ. ഉച്ചകഴിയുന്നതോടെ പൂർണചിത്രമറിയാം. ഭരണത്തുടർച്ചയുണ്ടാകാത്ത 38 വർഷത്തെ ചരിത്രം തിരുത്തിയെഴുതാനാണ് ബിജെപി ആഗ്രഹിക്കുന്നത്. പ്രാദേശിക വികസന പ്രശ്നങ്ങളിലൂന്നി നടത്തിയ പ്രചാരണം വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് നയിച്ചു .224 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 136 സീറ്റുകളിൽ കോൺഗ്രസ് . ബിജെപി 65 ഇടത്തും..സ്വാതന്ത്രർ.3 ത്രിശങ്കുഫലത്തിലാണ് ജനതാദളിന്റെ (എസ്)

Top News

ദൈവം തെറ്റ് ചെയ്താലും റിപ്പോർട്ട് ചെയ്യും ; സ്വതന്ത്ര പത്രപ്രവർത്തകൻറെ നാടു കടത്തൽ ദിനാചരണം


AITUC യൂണിയനു കാർഡ് നിഷേധിച്ചു; നെയ്യാറ്റിൻകര ലേബർ ഓഫീസിൽ AITUC വിൻറെ പ്രതിക്ഷേധം .


പ്രാദേശിക മാധ്യമ പ്രവർത്തകരെ സംരക്ഷിക്കേണ്ടത് സർക്കാർ ;കടമ നിറവേറ്റണം : സി ദിവാകരൻ


അഴിമതിയും കെടുകാര്യസ്ഥതയും തടയാൻ അആദ്‌മി കാട്ടാക്കട യിൽ


മുതലപ്പൊഴിയിൽ മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുക.


പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിന്റെ പ്രായപരിധി 18ൽ നിന്ന് 16 ആക്കണം


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar