• 29 June 2025
  • Home
  • About us
  • News
  • Contact us

സാന്ത്വന സ്പർശനവുമായി നേത്ര ചാരിറ്റബിൾ സൊസൈറ്റി

  •  
  •  01/11/2022
  •  


സാന്ത്വന സ്പർശനവുമായി അഞ്ചാം വർഷത്തിലേക്ക് നേത്ര ചാരിറ്റബിൾ സൊസൈറ്റി നെയ്യാറ്റിൻകര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നേത്ര ചാരിറ്റബിൾ സൊസൈറ്റിയുടെ അഞ്ചാമതു വാർഷികവും സാന്ത്വന സ്പർശവും തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ. നേത്ര ചാരിറ്റബിൾ സൊസൈറ്റിയുടെ അഞ്ചാമതു വാർഷികം സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ദീപം തെളിയിച്ച് ഉദ്ഘാടനം കർമം നിർവഹിച്ചതോടെ പരിപാടികൾ ആരംഭിച്ചു .നേത്രയുടെ ചെയർമാൻ സുനിൽ നേത്ര യുടെ അധ്യക്ഷതയിൽ യോഗം ആരംഭിച്ചു .പാറശാല എംഎൽഎ സി കെ ഹരീന്ദ്രൻ അരുവിപ്പുറം മഠാധിപതി സ്വാമി സാന്ദ്രാനന്ദ, വികലാംഗ കോർപ്പറേഷൻ ചെയർപേഴ്സൺ അഡ്വ; ഡാളി, നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് ഫ്രങ്ക്ലിൻ , മനുഷ്യാവകാശ മിഷൻ ജില്ലാ പ്രസിഡൻറ് രാഭായി ചന്ദ്രൻ, കെ.സാബു ,കൗൺസിലർ അഡ്വക്കറ്റ് എൽ എസ് ഷീല , സുമകുമാരി ,അഡ്വക്കറ്റ് വിനോദ്‌സെൻ , അഡ്വക്കറ്റ് മോഹ്യൂനുദീൻ , അഡ്വക്കറ്റ് ജയചന്ദ്രൻ ,ഒഡീസ സുരേഷ് ,പ്രദീപ്കുമാർ, അഡ്വക്കറ്റ് തലയിൽ പ്രകാശ് , ,ഡോക്ടർ നാരായണ റാവു,സാഹിത്യ കാരൻ എൽ .ഗോപീകൃഷ്ണൻ,പാലക്കടവ് വേണു തുടങ്ങിയവർ പങ്കെടുത്തു .കഴിഞ്ഞ നാലുവർഷമായി നെയ്യാറ്റിൻകര താലൂക്കിൽ വിവിധ തരത്തിലുള്ള സാന്ഡവന പ്രവർത്തനവുമായി നേത്ര മുന്നോട്ട് പോകുകയാണ് .യോഗത്തിൽ കോവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായവും പഠന ഉപകരണങ്ങളും, ഫലവൃക്ഷ തൈകളും വിതരണം ചെയ്തു .

Top News

ഒഴുക്കിൽ പെട്ടുപോയ 18 കാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.


എൺപതിന്റെ നിറവിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജോസഫ്


വിഷു സംക്രമ മഹോത്സവം


വെള്ള ചാട്ടത്തിൽ കുളിക്കാനിറങ്ങിയ ഐ എസ് ആർ ഒ യിലെ വിദ്യാർത്ഥി മരണപ്പെട്ടു


ബാറിലേക്ക് വിളിച്ച് മദ്യം നൽകി ഫിറ്റാക്കി.;സർവ്വതും മോഷ്ടിച്ചു


തിരുവനന്തപുരത്ത് റോസ്ഗാര്‍ മേള നടന്നു


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar

To Top