• 08 September 2025
  • Home
  • About us
  • News
  • Contact us

ഷാരോണിന്റെ മരണത്തിലെ ദുരൂഹത തേടി പോലീസ് ;കേസ് അട്ടിമറിക്കാൻ ഗൂഢ നീക്കം

  •  
  •  31/10/2022
  •  


ഷാരോണിന്റെ മരണത്തിലെ ദുരൂഹത തേടി പോലീസ് കുടുംബം മൊഴി നൽകാൻ നെയ്യാറ്റിൻകര എസ്‌പി ഓഫീസിൽ കേസ് അട്ടിമറിക്കാൻ ഗൂഢ നീക്കം തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോണ്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു കഴിഞ്ഞു മണിക്കൂറുകൾക്കുള്ളിൽ കഷായം നല്‍കിയ ഷാരോണിന്റെ സുഹൃത്തായ പെണ്‍കുട്ടിയാണ് പ്രതിയാണെന്ന് കണ്ടെത്തി . . റൂറല്‍ എസ്.പി. ശില്പയും എ.എസ്.പി. സുല്‍ഫിക്കറുമാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചത് പാറശ്ശാല സി.ഐ. അടക്കമുള്ളവരുടെ ഉ ദാസിനത തായാണ് ഷാരോൺ മരിക്കാൻ കാരണമായത് . എന്നാല്‍ ദേഹാസ്വസ്ഥ്യംമൂലം പെണ്‍കുട്ടിയില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാന്‍ പോലീസിനായിരുന്നില്ലന്നാണ് പാറശാല പോലീസ് പറയുന്നത് . ഇന്ന് വിശദമായി തന്നെ മൊഴി രേഖപ്പെടുത്താനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. എല്ലാ ആരോപണങ്ങളും പരിശോധിക്കും. അതേസമയം മരണത്തില്‍ ഇതുവരെ ഒരു വ്യക്തത നല്‍കാന്‍ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കോ പോലീസിനോ കഴിഞ്ഞിട്ടില്ല. മൃതദേഹപരിശോധനാ റിപ്പോര്‍ട്ടില്‍ മരണകാരണം കണ്ടെത്താനായിട്ടില്ല. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചാലേ വ്യക്തത വരികയുള്ളൂവെന്നാണ് പോലീസ് പറയുന്നത്. ഇതു വേഗത്തില്‍ ലഭ്യമാക്കണമന്നാവശ്യപ്പെട്ട് പരിശോധനാസംഘത്തിന് കത്തു നല്‍കിയിട്ടുണ്ട്. ഷാരോണിന്റെ മരണകാരണം കണ്ടെത്തുന്നതിന് മെഡിക്കല്‍ സംഘത്തെ രൂപവത്കരിക്കുമെന്നും കഴിഞ്ഞദിവസം റൂറല്‍ എസ്.പി. പറഞ്ഞു. പെണ്‍സുഹൃത്തിന്റെ വീട്ടില്‍നിന്നു കഷായവും ശീതളപാനീയവും കുടിച്ചശേഷം ഷാരോണ്‍ മൂന്ന് ആശുപത്രികളില്‍ ചികിത്സ തേടിയിട്ടാണ് മെഡിക്കല്‍ കോളേജിലെത്തിയത്. 14-ന് പാറശ്ശാല ആശുപത്രിയിലാണ് ആദ്യം പോയത്. അവിടത്തെ ചികിത്സയിൽ പാളിച്ചയുണ്ട് .15-ന് തൊണ്ടവേദനയ്ക്ക് വലിയതുറ ആശുപത്രിയിലും ചികിത്സ തേടി. തുടര്‍ന്ന് 16-ന് ഒരു സ്വകാര്യ ആശുപത്രിയിലെ ഇ.എന്‍.ടി. ഡോക്ടറെയും കണ്ടു. തുടര്‍ന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിയത്.ചികിത്സ പിഴവാണ് കൂടുതലും ഇവിടെയൊന്നും കഷായം കുടിച്ച കാര്യം ഷാരോണ്‍ പറഞ്ഞില്ല. 19-ന് ഒപ്പമുണ്ടായിരുന്ന ആളാണ് കഷായം കുടിച്ച കാര്യം ഡോക്ടറോട് പറഞ്ഞത്. തുടര്‍ന്ന് 20-ന് മജിസ്‌ട്രേറ്റും 21-ന് പോലീസും മൊഴിയെടുത്തപ്പോഴും കഷായം കുടിച്ചതായി പറഞ്ഞെങ്കിലും ആരെയും സംശയമില്ലെന്നാണ് മൊഴിനല്‍കിയത്.ഇത് മുതലെടുത്താണ് പാറശാല പോലീസ് ഗ്രീഷ്‌മയെ രക്ഷിക്കാൻ ശ്രമിച്ചത് . പെണ്‍സുഹൃത്ത് കുടിച്ച കഷായം രുചിനോക്കാനാണ് ഷാരോണ്‍ കഴിച്ചതെന്നാണ് മൊഴിയിലുള്ളത്. കഷായത്തിന്റെയും ശീതളപാനീയത്തിന്റെയും ബോട്ടിലുകള്‍ സുഹൃത്തിന്റെ പക്കല്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓരോഘട്ടത്തിലും പോലീസ് ഗ്രീഷ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നുണ്ട് .അതിനു ഉദാഹരണമാണ് നെടുമങ്ങാട് നടന്ന ഗ്രീഷ്മയുടെ ആത്മഹത്യാ ശ്രമം .കൊലപാതകത്തിൽ ഗ്രീഷ്മയെസഹായിക്കാൻ അച്ഛനും അമ്മയും അമ്മാവനും പങ്കു ചേർന്നതായി നാട്ടുകാർ പറയുന്നു .പോലീസ് ഈ ഭാഗം മറച്ചു പിടിക്കുന്നതായി ആക്ഷേപമുണ്ട് .മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വളച്ചൊടിച്ചാണ് പോലീസ് മറുപടി പറഞ്ഞത് .ഷാരോണിന്റെ കുടുംബം മൊഴി നൽകാൻ നെയ്യാറ്റിൻകര എസ്‌പി ഓഫീസിൽ എത്തിയിട്ടുണ്ട് .ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കയാണ് .

Top News

ഓണക്കാലത്തു മയക്കുമരുന്നു വേട്ടയുമായി നെയ്യാറ്റിൻകര പോലീസ്; ഡിവിഷനിൽ.പോലീസ് പരിശോധന ശക്തമാക്കി


നെയ്യാര്‍മേള ഓഗസ്റ്റ് 29ന്; സമ്മാന കൂപ്പണ്‍ വിതരണോത്ഘാടനം


പത്താമത് നെയ്യാര്‍ മേള ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 14 വരെ


ആൾ കേരള നൃത്തനാടക അസോസ്സിയേഷൻ സമ്മേളനം


ഒഴുക്കിൽ പെട്ടുപോയ 18 കാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.


എൺപതിന്റെ നിറവിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജോസഫ്


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar