• 07 June 2025
  • Home
  • About us
  • News
  • Contact us

'കടൽഗർജ്ജനങ്ങൾ' പ്രകാശനം ചെയ്തു

  •  
  •  24/08/2022
  •  


ശ്യാമപ്രസാദ് കോട്ടുകാലിൻ്റെ 'കടൽഗർജ്ജനങ്ങൾ' പ്രകാശനം ചെയ്തു നെയ്യാറ്റിൻകര: ഭൂമിക കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ശ്രീ ശ്യാമപ്രസാദ് കോട്ടുകാൽ എഴുതിയ കടൽ ഗർജ്ജനങ്ങൾ എന്ന കവിതാസമാഹാരം നെയ്യാറ്റിൻകര സുഗതസ്മൃതി തണലിടത്തിൽ വച്ച് പ്രകാശനം ചെയ്തു. ശ്രീമതി ശാന്തകുമാരി കീഴാറൂരിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗം കവിയും അധ്യാപകനുമായ ശ്രീ കോട്ടുകാൽ എം.എസ്. ജയരാജ് ഉദ്ഘാടനം ചെയ്തു. കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ കവി കരിക്കകം ശ്രീകുമാറിന് നൽകിക്കൊണ്ട് പുസ്തകം പ്രകാശനം ചെയ്തു. ശ്രീ.കുമാർ സംയോഗി പുസ്തകം അവതരിപ്പിച്ചു.സർവ്വശ്രീ.രതീഷ് ചന്ദ്രൻ മാരായമുട്ടം, ഗിരീഷ് കളത്തറ, മണികണ്ഠൻ മണലൂർ, അശോക് ദേവദാരു, വെള്ളായണി അശോക് കുമാർ,അജയൻ അരുവിപ്പുറം, കുളത്തൂർ സുനിൽ, തണൽവേദി ഉണ്ണികൃഷ്ണൻ, തുടങ്ങിയവർ സംസാരിച്ചു.ശ്രീ.ശ്യാമപ്രസാദ് കോട്ടുകാൽ മറുമൊഴി രേഖപ്പെടുത്തി. യോഗത്തിൽ സർവ്വശ്രീ തലയൽ മനോഹരൻ നായർ, സതീഷ് ചന്ദ്രകുമാർ പെരുമ്പഴുതൂർ, ഡോക്ടർ ചന്ദ്രു കാർത്തിക, അരുമാനൂർ രതി കുമാർ,പ്രജിൻപ്രഭ, എ.കെ. അരുവിപ്പുറം, രാജേന്ദ്രൻ നെല്ലിമൂട്, പ്രദീപ് തൃപ്പരപ്പ്, ആമച്ചൽ ഹമീദ്, മധു വണ്ടന്നൂർ, ജഗദീഷ്,ജ്യോതികുമാർ കഴിവൂർ, നീതു.യു.വി, അജി അരംഗമുകൾ ആർദ്ര അരുവിപ്പുറം തുടങ്ങിയവർ പങ്കെടുത്തു.തുടർന്നു നടന്ന കവിയരങ്ങിലും നിരവധി പേർ കവിതകൾ അവതരിപ്പിച്ചു.

Top News

എൺപതിന്റെ നിറവിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജോസഫ്


വിഷു സംക്രമ മഹോത്സവം


വെള്ള ചാട്ടത്തിൽ കുളിക്കാനിറങ്ങിയ ഐ എസ് ആർ ഒ യിലെ വിദ്യാർത്ഥി മരണപ്പെട്ടു


ബാറിലേക്ക് വിളിച്ച് മദ്യം നൽകി ഫിറ്റാക്കി.;സർവ്വതും മോഷ്ടിച്ചു


തിരുവനന്തപുരത്ത് റോസ്ഗാര്‍ മേള നടന്നു


മണിപ്പൂരുകാരൻ ഷൂസിനുള്ളിൽ മയക്കു ഗുളികയുമായി എക്സ്ഐസ് പിടിയിലായി


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar