• 09 September 2025
  • Home
  • About us
  • News
  • Contact us

സർക്കാർ സ്‌കൂളുകൾക്ക് എതിരെ സ്വകാര്യ സ്‌കൂൾ ലോബി ; സർക്കാർ സ്കൂളിൽ വൃത്തിഹീനമായ സാഹചര്യം

  •  NewsDesk tvm rathikumar
  •  06/06/2022
  •  


സർക്കാർ സ്‌കൂളുകൾക്ക് എതിരെ സ്വകാര്യ സ്‌കൂൾ ലോബി ;...................................................................... സർക്കാർ സ്കൂളിൽ വൃത്തിഹീനമായ സാഹചര്യം...................................................................................... തിരുവനന്തപുരം; നെയ്യാറ്റിൻകരയിൽ സർക്കാർ സ്കൂളിൽ വൃത്തിഹീനമായ സാഹചര്യംഎന്ന വാർത്ത വ്യാജം എന്ന് പിടിഐ പ്ര സിഡെന്റ് സജി കൃഷ്ണൻ.സ്കൂളിലെ അടുക്കള ടൈൽ പതിപ്പിച്ചു നവീകരിച്ചിട്ടുണ്ട് .ദിവസവും തറ കഴുകാറുണ്ട് .റൂമുകളിൽ പാറ്റയോ ,എലിയോ,കടക്കാതിരിക്കാൻ നടപടികൾ കൈക്കൊണ്ടിട്ടുണ്ട് .അന്നന്നുള്ള ഭക്ഷണം വിദ്യാർഥികൾക്ക് കൊടുത്തു തീർക്കും.അരിവിതരണം നടക്കുന്ന സമയം പകർന്നു നൽകുമ്പോൾ താഴെ വീഴുക പതിവാണ് . ഇത് ഉപയോഗിക്കാറില്ല.താഴെ വീണ അരിയാണ് വൃത്തിഹീനമായ സാഹചര്യം എന്ന് പറയുന്നത് .ഭക്ഷ്യ സുരക്ഷാ വിഭാഗംഇന്ന് ഉച്ചക്ക് നെയ്യാറ്റിൻകര ജി.ഏച്ചു.എസ് .എസ് ഇൽ എത്തിയപ്പോൾ വിദ്യാർഥിനികൾ ഭക്ഷണം കഴിച്ചു മടങ്ങിയ സമയമായിരുന്നു.എണ്ണയുടെ വിവരം,ജീവനക്കാരുടെ വിവരങ്ങളും സൂകഷിക്കണമെന്നു ഭക്ഷ്യ സുരക്ഷാ വിഭാഗംനോട്ടീസ് നൽകിയിട്ടുണ്ട് . വൃത്തിഹീനമായ സാഹചര്യം എന്ന് പറയുന്ന വാർത്തകൾ സ്കൂളിനെ അപകീർത്തിപ്പെടുത്തും വിധമാണ് .നെയ്യാറ്റിൻകര ജി.ഏച്ചു.എസ് .എസ് ഇൽ വിദ്യാർഥികളുടെ എണ്ണം ക്രമാതീതമായി വർധിച്ചിട്ടുണ്ട് .നിരവധി സ്വകാര്യ സ്കൂളുകളിൽ വിദ്യാർഥികളുടെ എണ്ണം കുറഞ്ഞു തുടങ്ങിയിട്ടുണ്ട് .വാർത്തക്ക് പിന്നിൽ സ്വകാര്യ സ്കൾ ലോബിയാണെന്നു പിടിഐ പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു .താലൂക്കിൽ ഏറ്റവും സംവിധാനങ്ങളുള്ള സ്കൂൾ വേറേയില്ലന്നു തന്നെ പറയാം . നെയ്യാറ്റിൻകര ഭക്ഷ്യ സുരക്ഷാ വിഭാഗത്തിലെ അനുജ അടങ്ങുന്ന സംഗം അടുത്തിടെ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച സ്വകാര്യ ഹോട്ടലുകളെ പൂട്ടാൻ ശ്രമിക്കാതെ ഹോട്ടലുകളുടെ സ്വാധീനത്തിൽ തുറന്നു പ്രവർത്തിക്കാൻ ശ്രമിച്ചത് നാട്ടുകാർ മറന്നിട്ടില്ല .

Top News

ഓണക്കാലത്തു മയക്കുമരുന്നു വേട്ടയുമായി നെയ്യാറ്റിൻകര പോലീസ്; ഡിവിഷനിൽ.പോലീസ് പരിശോധന ശക്തമാക്കി


നെയ്യാര്‍മേള ഓഗസ്റ്റ് 29ന്; സമ്മാന കൂപ്പണ്‍ വിതരണോത്ഘാടനം


പത്താമത് നെയ്യാര്‍ മേള ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 14 വരെ


ആൾ കേരള നൃത്തനാടക അസോസ്സിയേഷൻ സമ്മേളനം


ഒഴുക്കിൽ പെട്ടുപോയ 18 കാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.


എൺപതിന്റെ നിറവിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജോസഫ്


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar