• 07 June 2025
  • Home
  • About us
  • News
  • Contact us

സ്കൂൾ വാഹനങ്ങളുടെ പരിശോധന കാടുപ്പിച്ചു ആർ.ടി.ഒ.വകുപ്പ് ;

  •  NewsDesk tvm rathikumar
  •  30/05/2022
  •  


സ്കൂൾ വാഹനങ്ങളുടെ പരിശോധന കാടുപ്പിച്ചു ആർ ടി ഒ വകുപ്പ് ............................................................................. തിരുവനന്തപുരം ; സ്കൂൾ വാഹനങ്ങളുടെ പരിശോധന കർശനമാക്കി ആർ ടി ഒ അധികാരികൾ .സ്കൂൾ തുറക്കുന്ന തിനോടനുബന്ധിച്ചുള്ള സ്കൂൾ വാഹനങ്ങളുടെ പരിശോധനയിൽ നെയ്യാറ്റിൻകര ആർ ടി ഒ യുടെ കീഴിലുള്ള വിവിധ സ്കൂളുകളിൽ നിന്നായി 123 വാഹനങ്ങൾ നെയ്യാറ്റിൻകര കാഞ്ഞിരം കുളത്തിനു സമീപം നടന്ന പരിശോധനയിൽ പങ്കെടുത്തു.. പോരായ്മകൾ കണ്ടെത്തിയ 19 വാഹനങ്ങൾ അവ പരിഹരിച്ച് വീണ്ടും ഹാജരാക്കുന്നതിന് നിർദ്ദേശം നൽകി . ചില വാഹനങ്ങളിൽ ഫസ്റ്റ് എയിഡ് ബോക്സ് ശൂന്യമായിരുന്നു ,KL -20 C 42 നമ്പറുള്ള സ്കൂൾ ബസ്സിന്റെ പിൻഭാഗത്തെ ടയർ മൊട്ടയാണെന്നത് പരിശോധനയിൽ ബോധ്യപ്പെട്ടു . നിരവധി വാഹനങ്ങളുടെ സീറ്റുകൾ റെക്സിനുകൾ കീറിയ നിലയിലായിരുന്നു . തേയ്മാനമുള്ള ടയറുകൾ മാറ്റി പുതിയ ടയർ റീപ്ലേസ് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട് . ബാക്കിയുള്ള 104 വാഹനങ്ങളിൽ തിരിച്ചറിയുന്നതിനായി sticker പതിക്കുകയും ചെയ്തു... എന്നാൽ സർക്കാർ സ്കൂളുകളിലെ വാഹനങ്ങൾ എല്ലാം പരിശോധനക്ക് എത്തിച്ചിരുന്നില്ല .എല്ലാ സ്കൂൾ വാഹനങ്ങളിലും ആർടി ഓ നൽകുന്ന സ്റ്റിക്കർ പതിപ്പിച്ചിരിക്കണം എന്ന നിർദേശം മുഖവിലക്കെടുത്തില്ല എന്ന ആക്ഷേപം ഉയർന്നിട്ടുണ്ട് . പ്രസ്തുത പരിശോധനയിൽ നെയ്യാറ്റിൻകര ജോയിന്റ് ആർടിഒ സന്തോഷ് കുമാർ സി എസ് നേതൃത്വം നൽകി, MVI മാരായ മധുകുമാർ കിഷോർ, AMVI മാരായ ശ്രീജിത്ത് പി, ഷംനാദ് എസ് ആർ, വിനോദ് A Oഎന്നിവരും പങ്കെടുത്തു... ഇന്ന് പരിശോധനയ്ക്ക് ഹാജരാകാത്ത വാഹനങ്ങളും പരിശോധനയിൽ പോരായ്മകൾ കണ്ടെത്തിയ വാഹനങ്ങളും നാളെ പരിശോധനയ്ക്ക് വീണ്ടും ഹാജരാക്കണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു...... സ്കൂൾ സ്കൂൾ ബസ് ഓടിക്കുന്ന ഡ്രൈവർമാർക്കും ആയമാർക്കും ഉള്ള പ്രത്യേക പരിശീലനo ഈ വരുന്ന ശനിയാഴ്ച (04/06/2022) നെയ്യാറ്റിൻകര വിശ്വഭാരതി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 9 മണി മുതൽ നടക്കുന്നു. നെയ്യാറ്റിൻകര എംഎൽഎ പങ്കെടുക്കുന്ന പരിശീലന പരിപാടിയിൽ എല്ലാ സ്കൂളിലെ ഡ്രൈവർമാരും സ്കൂൾ ബസിലെ ആയമാരും പങ്കെടുക്കേണ്ടതാണ് എന്ന് ജോയിന്റ് ആർടിഒ അറിയിച്ചു..

Top News

എൺപതിന്റെ നിറവിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജോസഫ്


വിഷു സംക്രമ മഹോത്സവം


വെള്ള ചാട്ടത്തിൽ കുളിക്കാനിറങ്ങിയ ഐ എസ് ആർ ഒ യിലെ വിദ്യാർത്ഥി മരണപ്പെട്ടു


ബാറിലേക്ക് വിളിച്ച് മദ്യം നൽകി ഫിറ്റാക്കി.;സർവ്വതും മോഷ്ടിച്ചു


തിരുവനന്തപുരത്ത് റോസ്ഗാര്‍ മേള നടന്നു


മണിപ്പൂരുകാരൻ ഷൂസിനുള്ളിൽ മയക്കു ഗുളികയുമായി എക്സ്ഐസ് പിടിയിലായി


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar