• 07 June 2025
  • Home
  • About us
  • News
  • Contact us

പാലിയേറ്റീവ് കെയറിൻ്റെ സാന്ത്വന സ്പർശം 2022

  •  
  •  22/05/2022
  •  


നെയ്യാറ്റിൻകര : സാന്ത്വന സ്പർശം 2022 ഇന്റെ ഭാഗമായി നെയ്യാറ്റിൻകര പാറശ്ശാല കോവളം മണ്ഡലങ്ങളിലെ പാലിയേറ്റീവ് കെയറിൻ്റെ കീഴിലുള്ള കിടപ്പ് രോഗികൾക്കുള്ള എയർ ബെഡ്ഡുകളും മറ്റ് ധനസഹായ വിതരണവും ചികിത്സാ സഹായ ധന വിതരണവും നടന്നു. എം വിൻസെന്റ് എംഎൽഎയുടെ അധ്യക്ഷതയിൽ കൂടിയ യോഗം മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രം മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ഭദ്രദീപം തെളിയിക്കുകയും സി കെ ഹരീന്ദ്രൻ എംഎൽഎ സമ്മേളനം ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ഇമാം പാച്ചല്ലൂർ അബ്ദുസലീം മൗലവിയും, സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ബിഷപ്പ് ഡോ ജോർജ്ജ് ഈപ്പൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. ധനസഹായ വിതരണവും നെയ്യാറ്റിൻകര നഗരസഭ പാറശ്ശാല പാലിയേറ്റീവ് കെയറിന്റെ കീഴിലുള്ള കിടപ്പ് രോഗികൾക്കുള്ള എയർ ബെഡ് വിതരണവും നഗരസഭ ചെയർമാൻ പി കെ രാജ് മോഹനും ആശംസകൾ അർപ്പിച്ചുകൊണ്ട് എൻഎസ്എസ് താലൂക്ക് യൂണിയൻ ചെയർമാൻ പി എസ് നാരായണൻ നായർ, തഹസിൽദാർ ശോഭ സതീഷ് ബിജെപി ദേശീയ കൗൺസിൽ അംഗം ചെങ്കൽ എസ് രാജശേഖരൻ നായർ, മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ പ്രിയ സുരേഷ്, മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ജോസ് ഫ്രാങ്ക്ലിൻ, എൻ കെ അനിതകുമാരി, സി പി ഐ മണ്ഡലം സെക്രട്ടറിയേറ്റംഗം എസ് രാഘവൻനയർ , കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വെൺപകൽ അവനീന്ദ്രകുമാർ, സിപിഎം ഏരിയ സെക്രട്ടറി റ്റി ശ്രീകുമാർ, സിപിഐ ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി സജീവ്കുമാർ, ബിജെപി മണ്ഡലം പ്രസിഡൻറ് ആർ രാജേഷ്, നെയ്യാറ്റിൻകര കാർഷിക വികസന ബാങ്ക് പ്രസിഡന്റ് ബി നാരായണൻ നായർ സംഘാടകസമിതി കൺവീനർ ഓലത്താന്നി അനിൽ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ അരങ്ങൽ ഗോപകുമാർ സ്വാഗതവും സംഘാടക സമിതി രക്ഷാധികാരി വെൺപകൽ ഹരി കൃതജ്ഞതയും പറഞ്ഞു. പ്രസ്തുത ചടങ്ങിൽ വച്ച് ശ്രീരാഗം ഗ്രൂപ്പ് ചെയർമാൻ ശിവ ശങ്കരൻ നായരുടെ സപ്തതി ആഘോഷത്തിന് ഭാഗമായി അദ്ദേഹത്തിന് ജന്മനാടും വിവിധ സംഘടനകളും വ്യക്തികളും ചേർന്ന് ആദരിക്കുകയും ഉപഹാര സമർപ്പണവും നടത്തി.തുടർന്ന് വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

Top News

എൺപതിന്റെ നിറവിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജോസഫ്


വിഷു സംക്രമ മഹോത്സവം


വെള്ള ചാട്ടത്തിൽ കുളിക്കാനിറങ്ങിയ ഐ എസ് ആർ ഒ യിലെ വിദ്യാർത്ഥി മരണപ്പെട്ടു


ബാറിലേക്ക് വിളിച്ച് മദ്യം നൽകി ഫിറ്റാക്കി.;സർവ്വതും മോഷ്ടിച്ചു


തിരുവനന്തപുരത്ത് റോസ്ഗാര്‍ മേള നടന്നു


മണിപ്പൂരുകാരൻ ഷൂസിനുള്ളിൽ മയക്കു ഗുളികയുമായി എക്സ്ഐസ് പിടിയിലായി


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar