• 08 June 2025
  • Home
  • About us
  • News
  • Contact us

നെയ്യാറ്റിൻകരയിൽ അശരണർക്കും ആലംബ ഹീനർക്കും കൈത്താങ്ങായി ഒരു പോലീസ് ഓഫീസർ

  •  NewsDesk tvm rathikumar
  •  25/04/2022
  •  


നെയ്യാറ്റിൻകരയിൽ അശരണർക്കും ആലംബ ഹീനർക്കും കൈത്താങ്ങായി ഒരു പോലീസ് ഓഫീസർ തിരുവനന്തപുരം; നെയ്യാറ്റിൻകരയിൽ അശരണർക്കും ആലംബ ഹീനർക്കും കൈത്താങ്ങായി ഒരു പോലീസ് ഓഫീസർ .കഴിഞ്ഞ ദിവസം ഒരു പോലീസ് ഓഫീസർ ഉച്ചക്ക് നെയ്യാറ്റിൻകര ആലുമൂട്ടിൽ അംഗപരിമിതനായ വൃദ്ധനെ പൈപ്പിൽ നിന്ന് വെള്ളമെടുത്തു കുളിപ്പിക്കുന്നത് കണ്ട് ചില നാട്ടുകാരും കൂടെ കൂടി .ഈ ഉദ്യോഗസ്ഥൻറെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹവും മാതൃകാപരവുമാ ണ് . കുറെ വർഷമായി നെയ്യാറ്റിൻകര ടൗണിൽ കടത്തിണ്ണയിലാണ് അംഗപരിമിതനായഈ ഒരു വൃദ്ധൻ കഴിച്ചുകൂട്ടുന്നത് .ചൂട് കൂടിയത് കാരണം രാത്രിയിൽ ഇയാൾക്ക് മിക്കവാറും ഉറക്കമില്ല .പകൽ സമയം വളരെ ബുദ്ധിമുട്ടുന്നത് കാണാം പരസഹായമില്ലാതെ സ്വയം കുളിക്കാൻ വൃദ്ധന് സാധ്യമല്ല .കൈക്കും ഒരുകാലിനും സ്വാധീനക്കുറവുണ്ട് . നെയ്യാറ്റിൻകര ട്രാഫിക് പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസർ ആയ ഷൈജു.എസ്‌ബി പതിവുപോലെ ഉച്ചക്ക് ഭക്ഷണം കഴിക്കാൻ പോകുന്നവേളയിൽ റോഡരുകിൽ ഇരുന്നയാളോട് കുശലം ചോദിക്കവേ ഒന്ന് കുളിക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ടു .ഒട്ടും മടിക്കാതെ ഒരുസ്ഥലം കണ്ടെത്തി കുളിക്കാൻ സഹായിച്ചു .മുഷിഞ്ഞ വസ്ത്രത്തിനു പകരം പുതിയ വസ്ത്രവും വാങ്ങിക്കൊടുത്തു .ജോലിക്കിടയിലും സമയംകണ്ടെത്തി ഇത്തരം സൽപ്രവർത്തികൾ ചെയ്യുന്നവർ കേരളപോലീസിൽ ഉണ്ടന്നുള്ളത് സേനക്ക് മാറ്റുകൂട്ടും .

Top News

എൺപതിന്റെ നിറവിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജോസഫ്


വിഷു സംക്രമ മഹോത്സവം


വെള്ള ചാട്ടത്തിൽ കുളിക്കാനിറങ്ങിയ ഐ എസ് ആർ ഒ യിലെ വിദ്യാർത്ഥി മരണപ്പെട്ടു


ബാറിലേക്ക് വിളിച്ച് മദ്യം നൽകി ഫിറ്റാക്കി.;സർവ്വതും മോഷ്ടിച്ചു


തിരുവനന്തപുരത്ത് റോസ്ഗാര്‍ മേള നടന്നു


മണിപ്പൂരുകാരൻ ഷൂസിനുള്ളിൽ മയക്കു ഗുളികയുമായി എക്സ്ഐസ് പിടിയിലായി


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar