• 23 May 2022
  • Home
  • About us
  • News
  • Contact us

ഭാര്യയെ വെട്ടിക്കൊന്നു,ഭാര്യാ സഹോദരിയുടെ കൈ വെട്ടി;കൊല്ലം ,നെടുവത്തൂരിൽ ,ഗൃഹനാഥൻ തൂങ്ങിമരിച്ചു

  •  
  •  20/04/2022
  •  


ഭാര്യയെ വെട്ടിക്കൊന്നു,ഭാര്യാ സഹോദരിയുടെ കൈ വെട്ടി;കൊല്ലം ,നെടുവത്തൂരിൽ ,ഗൃഹനാഥൻ തൂങ്ങിമരിച്ചു കൊട്ടാരക്കര ;∙ കൊട്ടാരക്കര,നെടുവത്തൂർ, പുല്ലാമല യിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഭർത്താവ് തൂങ്ങിമരിച്ചനിലയിൽ. പുല്ലാമല കല്ലുവിള താഴത്തിൽ രമാവതി (55) ആണ് കൊല്ലപ്പെട്ടത്. ആക്രമണം തടഞ്ഞപ്പോഴാണ് രമയ്ക്ക് വെട്ടേറ്റത്. ഭർത്താവ് രാജനെ (64) സമീപത്ത് കുടുംബവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. രമാവതിയെ ആക്രമിക്കുന്നത് തടയാൻചെന്ന സഹോദരി രതിയുടെ കൈ രാജൻ വെട്ടി മാറ്റി. ഫൊറൻസിക് സംഘം സ്ഥലത്തെത്തി. രമാവതിയുടെയും രതിയുടെയും അമ്മ ഏതാനും ദിവസങ്ങൾക്കുമുൻപാണ് മരിച്ചത്. ഇതിന്റെ ചടങ്ങുകൾക്കായി ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു. രാജനും രമാവതിയും തമ്മിൽ കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നു. മദ്യപാനിയായ രാജനെതിരെ പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് വീട്ടിൽ കയറരുതെന്ന് രാജനെ വിലക്കിയതുമാണ്. രമാവതിയും രതിയുംഉച്ചക്ക് പതിനൊന്നോടെ വരുന്ന വഴിയിൽ പതിയിരുന്നാണ് ഇയാൾ ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു.

Top News

പാലിയേറ്റീവ് കെയറിൻ്റെ സാന്ത്വന സ്പർശം 2022


ശ്മശാന നിർമ്മാണം നെയ്യാറ്റിൻകര നഗരസഭ ആരംഭിക്കണം: സിപിഐ


8 മാസമായി ജോലിക്കു ഹാജരാകാത്ത ​പോലീസ്​ ഉദ്യോഗസ്ഥൻ ​ആത്മഹത്യ​ചെയ്ത​ സംഭവം; മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചു .


നാലാമത് തൃക്കടമ്പ് മഹാദേവർ പുരസ്ക്കാരം;മണികണ്ഠൻ മണലൂരിന്.


നെയ്യാറ്റിൻകരയിൽ അശരണർക്കും ആലംബ ഹീനർക്കും കൈത്താങ്ങായി ഒരു പോലീസ് ഓഫീസർ


പൊതുമരാമത്ത് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനം.


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar