13860കോടിരാഷ്ട്രീയക്കാരുടെ തെന്നു മഹേഷ്ഷാ.
- 05/12/2016

അഹമ്മദാബാദ്: രാഷ്ട്രീയക്കാർ ഉൾപ്പെടെയുള്ളവരുടെതാണ് താൻ വെളിപ്പെടുത്തിയ 13,860 കോടിയുടെ കള്ളപ്പണമെന്ന് മഹേഷ് ഷാ. ആദായനികുതി ഉദ്യോഗസ്‌ഥരുടെ ചോദ്യം ചെയ്യലിലാണ് ഷാ ഇക്കാര്യം പറഞ്ഞത്. കെട്ടിടനിർമാതാക്കളുടേയും സർക്കാർ ഉദ്യോഗസ്‌ഥരുടേയും രാഷ്ട്രീയക്കാരുടേയും പണമാണ് വെളിപ്പെടുത്തിയതെന്നാണ് ഗുജറാത്ത് വസ്തുവ്യാപാരി ഉദ്യോഗസ്‌ഥരോട് പറഞ്ഞത്. ഏഴു മണിക്കൂറാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്‌ഥർ ഷായെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്‌ഥ്യം ഉണ്ടായതിനെ തുടർന്ന് 67 കാരനായ ഷായെവിട്ടയച്ചു. അടുത്ത ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന വ്യവസ്‌ഥയോടെയാണ് വിട്ടയച്ചത്.13,860 കോടി രൂപയുടെ കള്ളപ്പണം ഉണ്ടെന്നു പ്രഖ്യാപിച്ചിട്ടു മുങ്ങിയ മഹേഷ് ഷാ ഇന്നലെ സിഎൻഎൻ ന്യൂസ് 18 ചാനലിലാണ് പൊങ്ങിയത്. അഭിമുഖം നൽകുന്നതിനാണ് ഷാ ചാനലിൽ എത്തിയത്. എന്നാൽ അഭിമുഖത്തിനിടെ സ്റ്റുഡിയോ ഫ്ളോറിലെത്തി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു