• 08 June 2025
  • Home
  • About us
  • News
  • Contact us

നെയ്യാറ്റിൻകരയിൽ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു.

  •  NewsDesk tvm Manoj
  •  07/03/2022
  •  


നെയ്യാറ്റിൻകരയിൽ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു..................................................................... ഗുണ്ടകളുടെ ആക്രമണത്തിൽ ഒരു കുടുംബം പരിക്കുകളോടെ ആശുപത്രിയിൽ................................ തിരുവനന്തപുരം ;നെയ്യാറ്റിൻകര ,വഴിമുക്ക് ,പച്ചിക്കോട് ,നിസമൻ സിലിൽ,നിസ്സാം ,ഭാര്യ ആൻസില , രണ്ടു വയസ്സുള്ള ഇവരുടെ മകൻ എന്നിവരാണ് ഇന്നുരാവിലെ ആക്രമിക്കപ്പെട്ടത് ,നിസ്സാമിന്റെ തലയ്ക്കു പരിക്കുണ്ട് ,മൂന്ന് സ്റ്റിച്ചുമുണ്ട് .പച്ചിക്കോട് സ്വദേശികളായ യുവാക്കളാണ് വീടുകയറി ആക്രമിച്ചതെന്ന് നിസ്സാം പറയുന്നു .ഇവർക്ക് കഞ്ചാവ് വിൽപ്പനയും ഉപയോഗവും ഉള്ളതായി നാട്ടുകാർ പറയുന്നു . നെയ്യാറ്റിൻകര സിഐ സാഗറിന്റെ നേതൃത്വത്തിൽ നിസ്സാമിന്റെയും ഭാര്യയുടെയും മൊഴിയെടുത്തു കേസ് എടുത്തിട്ടുണ്ട് .സമീപ വാസികളായ പ്രതീഷ്ദിലീപ്, ജിത്തു എന്നിവർ ഉൾപ്പെട്ട സംഘമാണ് അവരെ ആക്രമിച്ചതെന്ന് നിസാം പോലീസിനോട് പറഞ്ഞു.നെ യ്യാറ്റിൻകരയിലെ നിരവധിസർക്കാർ, സ്വകാര്യ സ്ക്കൂളുകളിൽ വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിക്കുന്നത് ഇവരാണെന്നുംസൂചനയുണ്ട് -അടുത്തിടെ നെയ്യാറ്റിൻകരയിൽകഞ്ചാവ് മാഫിയ പിടിമുറുക്കിയിട്ടുണ്ട്. എക്സ് സൈസിന്റെ നിരവധി ആഫീസുകൾ ഇവിടെ ഉണ്ടെങ്കിലുംപ്രവർത്തനം മന്ദഗതിയിലാണെന്ന് ആക്ഷേപം ഉണ്ട് ,വീട് കയറി ആക്രമിച്ച സംഭവത്തിൽ നെയ്യാറ്റിൻകര ഡി.വൈ.എസ് പിതിരുവനന്തപുരം റൂറൽ എസ്.പിതുടങ്ങിയവർക്ക് പരാതി നൽകുമെന്ന് നിസാം പത്രപ്രവർത്തകരോട് പറഞ്ഞു '

Top News

എൺപതിന്റെ നിറവിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജോസഫ്


വിഷു സംക്രമ മഹോത്സവം


വെള്ള ചാട്ടത്തിൽ കുളിക്കാനിറങ്ങിയ ഐ എസ് ആർ ഒ യിലെ വിദ്യാർത്ഥി മരണപ്പെട്ടു


ബാറിലേക്ക് വിളിച്ച് മദ്യം നൽകി ഫിറ്റാക്കി.;സർവ്വതും മോഷ്ടിച്ചു


തിരുവനന്തപുരത്ത് റോസ്ഗാര്‍ മേള നടന്നു


മണിപ്പൂരുകാരൻ ഷൂസിനുള്ളിൽ മയക്കു ഗുളികയുമായി എക്സ്ഐസ് പിടിയിലായി


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar