• 08 June 2025
  • Home
  • About us
  • News
  • Contact us

കവളാകുളം - പറമ്പുവിള റോഡ് ​ തുറന്നുകൊടുത്തു ​

  •  
  •  16/02/2022
  •  


കവളാകുളം - പറമ്പുവിള റോഡ് ​ തുറന്നുകൊടുത്തു ​...................................................... നെയ്യാറ്റിൻകര: കവളാകുളം - പറമ്പുവിള റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു. ഉദ്ഘാടനം കെ ആൻസലൻ എം എൽ എ നിർവ്വഹിച്ചു. നഗരസഭ ചെയർമാൻ പി കെ രാജ് മോഹൻ അദ്ധ്യക്ഷത വഹിച്ചു. കവളാകുളത്തിനെയും പറമ്പുവിളയെയും ബന്ധിക്കുന്ന റോഡ് നിർമ്മിക്കണമെന്നത് നാട്ടുകാരുടെ ദീർഘകാല ആവശ്യമായിരുന്നു. കവളാകുളം നിവാസികൾക്ക് കൊടങ്ങാവിളയിലേയ്ക്ക് പോകണമെങ്കിൽ രണ്ട് കിലോമീറ്റർ അധികം ചുറ്റണമാ യിരുന്നു. റോഡിനാവശ്യമായ ഭൂമി ഉടമകൾ സൗജന്യ നൽകിയിരുന്നു. നെയ്യാറ്റിൻകര നഗരസഭ 64 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മിച്ചത്. നഗരസഭ വൈസ് ചെയർപേഴ്സൺ പ്രീയ സുരേഷ്, സ്റ്റാൻ്റിങ് കമ്മിറ്റി അദ്ധ്യക്ഷൻ മാരായ കെ കെ ഷിബു, എൻ കെ അനിതകുമാരി, ജെ ജോസ് ഫ്രാങ്ക്ളിൻ, ആർ അജിത, ഡോ എം എ സാദത്ത്, വാർഡ് കൗൺസിലർ ഡി സൗമ്യ, എം ഷിബുരാജ് ക്യഷ്ണ, നഗരസഭ സെക്രട്ടറി ആർ മണികണ്ഠൻ, നഗരസഭ എൻജിനീയർ എസ് കെ സുരേഷ്കുമാർ, എൻ ലോറൻസ് എന്നിവർ പങ്കെടുത്തു.

Top News

എൺപതിന്റെ നിറവിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജോസഫ്


വിഷു സംക്രമ മഹോത്സവം


വെള്ള ചാട്ടത്തിൽ കുളിക്കാനിറങ്ങിയ ഐ എസ് ആർ ഒ യിലെ വിദ്യാർത്ഥി മരണപ്പെട്ടു


ബാറിലേക്ക് വിളിച്ച് മദ്യം നൽകി ഫിറ്റാക്കി.;സർവ്വതും മോഷ്ടിച്ചു


തിരുവനന്തപുരത്ത് റോസ്ഗാര്‍ മേള നടന്നു


മണിപ്പൂരുകാരൻ ഷൂസിനുള്ളിൽ മയക്കു ഗുളികയുമായി എക്സ്ഐസ് പിടിയിലായി


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar