• 10 September 2025
  • Home
  • About us
  • News
  • Contact us

ആയുർവേദ തെറാപ്പിസ്റ് റാങ്ക് ഹോൾഡേഴ്‌സ നിരാഹാര സമരം 31 ദിവസത്തിലേക്ക്

  •  NewsDesk tvm Manoj
  •  09/01/2022
  •  


ആയുർവേദ തെറാപ്പിസ്റ് റാങ്ക് ഹോൾഡേഴ്‌സ നിരാഹാര സമരം 31 ദിവസത്തിലേക്ക്............................... ശവമഞ്ച പ്രതിഷേധ യാത്രയും തൂക്കുകയർ പ്രതിഷേധവും.......................................................... ജനങ്ങളെ ചികിൽസിക്കുന്നത് യോഗ്യത ഇല്ലാത്ത അസിസ്റ്റന്റ് മാരും, സാനിറ്റേഷൻ ജോലിക്കാരും................ തിരുവനന്തപുരം ;ആയുർവേദ തെറാപ്പിസ്റ് തസ്തിക അനുവദിക്കണം എന്ന് ആവശ്യപ്പെട്ടു ആയുർവേദ തെറാപ്ലിസ്റ്റ് റാങ്ക് ഹോൾഡേഴ്‌സ് നടത്തുന്ന സമരം സെക്രട്ടറിയേറ്റു നടയിൽ ഇന്ന് 31 ദിനം പിന്നിട്ടു ,നിരാഹാര സമരത്തോടൊപ്പം പ്രതീകാത്മക ആയുർവേദ ചികിത്സ, ശവമഞ്ച പ്രതിഷേധ യാത്ര, തൂക്കുകയർ പ്രതിഷേധം എന്നിവ നടത്തിയിട്ടും സർക്കാർ സമരത്തോട് നിഷേധാത്മക നിലപാടാണ് സ്വീക്കരിക്കുന്നത് സമരത്തിൽ പങ്കെടുത്ത നിരവധി ഉദ്യോഗാർഥികൾ ആരോഗ്യ പ്രശ്നങ്ങൾ മൂലം ആശുപത്രികളിൽ ചികിത്സയിൽ ആണ് ആരോഗ്യ മന്ത്രിയും ആയുഷ് ഡെപ്യൂട്ടി ഡയറക്ടർ എന്നിവരുമായി നടത്തിയ ചർച്ചയിൽ തസ്തിക അനുവദിക്കുന്ന കാര്യത്തിൽ ധനമന്ത്രിയുമായി സംസാരിക്കാം എന്ന ഉറപ്പ് മാത്രമാണ് ലഭിച്ചത് എന്നാൽ ജനുവരി 4 നു കൊല്ലം ജില്ലയുടെ റാങ്ക് ലിസ്റ്റ് റദ്ദായി ബാക്കി ഉള്ള ജില്ലകളിലെ റാങ്ക് ലിസ്റ്റുകൾ വരും ദിവസങ്ങളിൽ റദ്ദാക്കുന്ന സ്ഥിതി ആണ് നിലവിൽ ഉള്ളത് ആയതിനാൽ നിലവിൽ നടക്കുന്ന സമരം കൂടുതൽ ശക്തമാക്കാനാണ് റാങ്ക് ഹോൾഡേഴ്‌സ് തീരുമാനിച്ചിരിക്കുന്നത് അടിയന്തിര പ്രാധാന്യത്തോടെ അനുവദിക്കേണ്ട തസ്തിക ആണെന്നു മന്ത്രി യും ആയുഷ് ഡയറക്ടർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സമ്മതിക്കുമ്പോളും തസ്തിക അനുവദിക്കുവാൻ അയച്ച ഫയൽ ധന വകുപ്പ് മടക്കി, സംസ്ഥാനത്തെ 134 ആശുപത്രിയിൽ 34 ഇടത്തു മാത്രം ആണ് തെറാപ്പിസ്റ് തസ്തിക ഉള്ളത് ബാക്കി ഉള്ള സ്ഥലങ്ങളിൽ ജനങ്ങളെ ചികിൽസിക്കുന്നത് യോഗ്യത ഇല്ലാത്ത അസിസ്റ്റന്റ് മാരും, സാനിറ്റേഷൻ ജോലിക്കാരും ആണ് എന്നുള്ള അവസ്ഥയോട് സർക്കാർ മുഖം തിരിഞ്ഞു നിൽക്കുകയാണ് എന്ന് റാങ്ക് ഹോൾഡേഴ്‌സ് ആരോപിക്കുന്നു, കഴിഞ്ഞ നിയമസഭ ഇലക്ഷന് മുൻപ് കൊട്ടി ഘോഷിച്ചു പ്രഖ്യാപിച്ച ആയുഷ് വകുപ്പിലെ 300 തസ്തികകളിൽ ആയുർവേദ ത്തിൽ മാത്രമാണ് തസ്തിക അനുവദിക്കാത്തത് വരും ദിവസങ്ങളിൽ വിവിധ രീതിയിൽ സമരം തീവ്രമാക്കാൻ ആണ് റാങ്ക് ഹോൾഡേഴ്‌സ് തീരുമാനിച്ചിരിക്കുന്നത് നാളെകളിൽ ആയുർവേദ തെറാപ്പിസ്റ് തസ്തികളിലേക്ക് സ്റ്റാഫ്‌ പറ്റേൺ അടക്കമുള്ള തീരുമാനങ്ങൾ എടുക്കണം എന്നും റാങ്ക് ഹോൾഡേഴ്‌സ് മുന്നോട്ട് വക്കുന്നു.

Top News

ഓണക്കാലത്തു മയക്കുമരുന്നു വേട്ടയുമായി നെയ്യാറ്റിൻകര പോലീസ്; ഡിവിഷനിൽ.പോലീസ് പരിശോധന ശക്തമാക്കി


നെയ്യാര്‍മേള ഓഗസ്റ്റ് 29ന്; സമ്മാന കൂപ്പണ്‍ വിതരണോത്ഘാടനം


പത്താമത് നെയ്യാര്‍ മേള ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 14 വരെ


ആൾ കേരള നൃത്തനാടക അസോസ്സിയേഷൻ സമ്മേളനം


ഒഴുക്കിൽ പെട്ടുപോയ 18 കാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.


എൺപതിന്റെ നിറവിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജോസഫ്


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar