• 10 September 2025
  • Home
  • About us
  • News
  • Contact us

ജുവലറി ഉടമയും ഭാര്യയും ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം ; പോലീസ് അന്വേഷണം തുടങ്ങി.

  •  NewsDesk TVM rathikumar
  •  30/12/2021
  •  


ജുവലറി ഉടമയും ഭാര്യയും ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം ;....................................... പോലീസ് അന്വേഷണം തുടങ്ങി................................................. കുടുംബത്തിൽ ആകെ ഏഴു മരണം...................................................... ഡി.രതികുമാർ........................................................ തിരുവനന്തപുരം : ജുവലറി ഉടമയും ഭാര്യയും ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം ; പോലീസ് അന്വേഷണം തുടങ്ങി. ഒരേ കുടുംബത്തിലെ 7 പേര് മരണപ്പെട്ടു .എല്ലാം പുരുഷന്മാർ . നെയ്യാറ്റിൻകര,ആലുംമ്മൂട്‌ വിഷ്ണു ജൂവലറി ഉടമ ആലുംമൂട് ഹരിപ്രിയ സദനത്തിൽ കേശവൻ (55), ഭാര്യ സെൽവം (50) എന്നിവരെ വീട്ടിൽ മരിച്ച നിലയിൽ കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തിയത് . ആത്മഹ ത്യയാണെന്നാണ് പൊലീസി ന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം.21 വർഷങ്ങൾക്കു മുൻപ് പനിബാധിച്ചതിനെ തുടർന്ന് അവശനിലയിലാകുകയും ചെയ്ത വിഷ്ണു ജൂവലറി ഉടമ കേശവനാചാരി കാലുകൾക്ക് സ്വാധീനക്കുറവുണ്ടായതിനെ തുടർന്ന് വർഷങ്ങളായി വീൽചെയറിലാണ് യാത്ര ചെയ്തിരു ന്നത്. ഇന്നലെ രാവിലെ 6 മണി യോടെ എകമക ളായ ഹരിപ്രിയ യാണ് (19) സംഭവം അയൽക്കാരെ അറിയിച്ചത്. അയൽവാസികൾ നെയ്യാറ്റി ൻകര പൊലീസിനെ വിളിച്ചറിയിച്ചു. രാവിലെ ഉറക്കമുണർ ന്ന് ഹരിപ്രിയവരുമ്പോൾ ശ്വാസമെടുക്കാൻ പ്രയാസപ്പെടുന്ന അച്ഛനെയും ആശ്വസിപ്പിക്കാ ൻ ശ്രമിക്കുന്ന അമ്മയെയുമാണ് കണ്ടത്. മരിച്ചു കിടന്ന മുറിയിൽ നിന്ന് അച്ഛനെ ആശുപത്രിയി ലെത്തിക്കാൻ ആംബുലൻസ് വിളിക്കുന്നതിനിടെ അമ്മയും വിഷം കഴിച്ചെന്നും തട്ടിത്തെറിപ്പിക്കാൻ ശ്രമിച്ചിട്ടും ഫലമു ണ്ടായില്ലെന്നും മകൾ പൊലീസിന് മൊഴി നൽകി. സ്വർണ പ്പണിക്ക് ഉപയോഗിക്കുന്ന ഗോൾഡ് പൊട്ടാസ്യം സയനെഡാവാം ഇരുവരും കഴിച്ചതെന്നു നെയ്യാറ്റിൻകര സിഐ,സാഗർ . ദിവ സവും ആട്ടോ മാറ്റിക് വീൽചെ യറിൽ ഒറ്റയ്ക്കാണ് വീട്ടിൽ നിന്ന് ജൂവലറിയിൽ പോയി വന്നിരു ന്നത്. ശാരീരിക അസ്വസ്ഥത കളെ തുടർന്ന് കഴിഞ്ഞ കുറെ ദിവസമായി കേശവൻ അസ്വസ്ഥനായിരുന്നു നാട്ടുകാർ പറയുന്നു.കേശവനടങ്ങുന്ന കുടുംബത്തിൽ മുൻപ് ഏറ്റവും മുതിർന്ന ജേഷ്ഠ സഹോദരൻ മുരുഗൻ വിഷം കഴിച്ചു മരിച്ചിരുന്നു.പിന്നാലെ മുരുകന്റെ രണ്ടു ആണ്മക്കളും മരിച്ചിരുന്നു.കുടുംബത്തിൽ ഏറ്റവും മുതിർന്നത് മുരുഗൻആണ് ,രണ്ടാമൻ ശബരീനാഥ്‌ ,ഇളയതാണ് മരണപ്പെട്ട കേശവൻആചാരി .ഇവരുടെ കുടുംബത്തിലെ രണ്ടു സഹോദരന്മാർ മുൻപ് മരണപ്പെട്ടിരുന്നു.ആ കുടുംബത്തിൽ ശബരീ നാഥും ,തിരുവനന്തപുരത്തു സ്ഥിരതാമസമാക്കിയ ഇളയ സഹോദരി കുമാരി ഒഴികെ 7 പേർ മരണപ്പെട്ടിട്ടുണ്ട്.തുടരെ തുടരെ യുള്ള മരണങ്ങൾ ദുരൂഹത ഉയർത്തുന്നുണ്ട്‌ .കുടുംബത്തിലെ ആറു പുരുഷന്മാരടക്കം ഒരു സ്ട്രീയും മരണത്തിനു കീഴടങ്ങി . ഇപ്പോഴത്തെ വിഷ്ണു ജൂവലറി മുൻപ് മരണപ്പെട്ട മുരുകന്റെ ഭാര്യ കുറെ നാൾ നടത്തിയിരുന്നു.പിന്നീട് കേശവൻ ഇത് വാടകക്ക് എടുത്തിരുന്നു .വിഷ്ണു ജൂവലറി യുടെ ഉടമസ്ഥാവകാശം സമ്മന്തിച്ചു കേശവനും ,ശബരീനാഥും,മുരുകന്റെ ഭാര്യയുമായും തർക്കവും കോടതിയിൽ കേസും നിലനിൽക്കുന്നുണ്ട് . 19 വയസുള്ള മകളെ അനാധയാക്കി കേശവനും ഭാര്യയും വിഷം കഴിച്ചു മരിക്കില്ലയെന്നു കേശവന്റെ ഭാര്യ സെൽവത്തിന്റെ ബന്ധുക്കൾ പറയുന്നത് .അഥവാ സാമ്പത്തിക വിഷയങ്ങൾ ഉണ്ടങ്കിൽ വീടും സ്ഥലവും ഉള്ളതിനാൽ പരിഹരിക്കാവുന്നതേ ഉള്ളൂ എന്ന് അയൽവാസികളും പറയുന്നു .ഇന്നലെ വൈകിട്ട് കേശവന്റെ മൃതദേഹം സംസ്കരിച്ചു .ഇരുവരുടെയും മരണത്തോടെ ഏക മകൾ ഹരിപ്രിയവീട്ടിൽ ഒറ്റക്കായി. പോസ്റ്റ് മാർടെം റിപ്പോർട്ടു ലഭിച്ചാലേ പോലീസിന് കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളു.മരണപ്പെട്ട കേശവന്റെ മൃതദേഹം കിടന്ന മുറിയിൽ നിന്ന് സ്വർണ പ്പണിക്ക് ഉപയോഗിക്കുന്ന ഗോൾഡ് പൊട്ടാസ്യം സയിൻഡിന്റെ പരലുകൾ പോലീസ് ശേഖരിച്ചിട്ടുണ്ട് . അടുത്തടുത്ത് അഞ്ചു മരങ്ങൾ ആണ് ഈ കുടുംബത്തിൽ നടന്നിട്ടുള്ളതും .ആകെ 7 പേർ മരണപ്പെട്ടതും പോലീസിനെ കൂടുതൽ അന്ന്വേഷണവുമായി മുന്നോട്ടു പോകുവാൻ നിർബന്ധിക്കുന്നുണ്ട് .നെയ്യാറ്റിൻകര പോലീസ് ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരുന്നു.ചില രഹസ്യ വിവരങ്ങൾ പോലീസിന് ലഭിച്ചെങ്കിലും അത് ഇതുവരെ പുറത്തു വിട്ടിട്ടില്ല . .ഇരുവരുടെയും മരണത്തിൽ ആർക്കെങ്കിലും പങ്കുണ്ടോ,ആത്മഹത്യ നിർബന്ധിച്ചു ചെയ്യിച്ചതാണോ,കോടതി വിധികൾ സ്വാധീനിച്ചിട്ടുണ്ടോ , ബ്ലേഡ് മാഫിയയോ,കടബാധ്യതകളോ തുടങ്ങിയ കാര്യങ്ങൾ ഉണ്ടോ എന്നും പോലീസ് അന്വേഷിച്ചു തുടങ്ങി ഫോട്ടോ കേശവൻ (55), ഭാര്യ സെൽവം (50)

Top News

ഓണക്കാലത്തു മയക്കുമരുന്നു വേട്ടയുമായി നെയ്യാറ്റിൻകര പോലീസ്; ഡിവിഷനിൽ.പോലീസ് പരിശോധന ശക്തമാക്കി


നെയ്യാര്‍മേള ഓഗസ്റ്റ് 29ന്; സമ്മാന കൂപ്പണ്‍ വിതരണോത്ഘാടനം


പത്താമത് നെയ്യാര്‍ മേള ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 14 വരെ


ആൾ കേരള നൃത്തനാടക അസോസ്സിയേഷൻ സമ്മേളനം


ഒഴുക്കിൽ പെട്ടുപോയ 18 കാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.


എൺപതിന്റെ നിറവിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജോസഫ്


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar