ഇരട്ടകൊലപാതക കേസിലെ പ്രതികള്‍ക്ക് ഇരട്ട ജീവപരന്ത്യം
- NewsDesk tvm rathikumar
- 23/11/2021

കൊലപാതകം മന്ത്രവാദം ചോദ്യം ചെയ്തതിന്.......................... ഡി .രതികുമാർ................................................................. തിരുവനന്തപുരം,നെയ്യാറ്റിന്‍കര:പുതിയ തുറ ഇരട്ട കൊലപാതക കേസിലെ ആറ് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം.നെയ്യാറ്റിന്‍കര അഡീഷണല്‍ ഡിസ്ട്രിക് ആന്റ് സെഷന്‍സ് ജഡ്ജ് സുബാഷ് എസ്.ആണ് ശിക്ഷവിധിച്ചത്.മന്ത്രവാദവും ആഭിചാര പ്രവര്‍ത്തിയും ചോദ്യം ചെയ്തതിലുള്ള വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 2012 ഓക്‌ടോബര്‍ 27 തിയതി പുവാര്‍,പുതിയതുറയിലാണ് സംഭവം.തിരുവന്തപുരം ജില്ലയിൽ ഏറെ കോളിളക്കം ഉണ്ടാക്കിയ സംഭവമായിരുന്നു ഇത് . ഒന്നാം പ്രതി സെല്‍വരാജ്,രണ്ടാം പ്രതി വിനോദ്,ആരോഗ്യദാസ്,നാലം പ്രതി അലോഷ്യസ്,ജുമ്പാ.ബി.ദാസ്,ബര്‍ണാഡ് ജോബ് എന്നിവരെ ശിക്ഷിച്ചത്.പത്ത് പ്രതികളുണ്ടായിരുന്നതില്‍ രണ്ട് പ്രതികള്‍ വിചാരണകാലയളവില്‍ മരണപ്പെട്ടു രണ്ട് പേരെ വെറുതെ വിട്ടു.ജോസിന്റെ വല്യമ്മയായ മറി യയുടെ മകള്‍ സന്ധ്യ മരണപ്പെട്ടതിനുള്ള മാസപൂജ പള്ളിയില്‍ നടന്നിരുന്നു പൂജനടക്കുന്ന സമയം അയല്‍വാസിയായ പ്രതി മേരിമറിയത്തിന്റെ വീടില്‍ മന്ത്രവാദം നടക്കുന്നത് ചോദ്യം ചെയ്തിലെ തര്‍ക്കാമാണ് സംഭവത്തിന്റെ തുടക്കം.ജോസും മരണപ്പെട്ട ക്രിസ്തുദാസും പുതിയതുറ ജംങ്ഷനില്‍ നിന്നും ഗോതമ്പുവയല്‍ പോകുന്ന ഇടറോഡിലൂടെ നടക്കുമ്പോള്‍ മേരിയുടെ വീടിന് മുന്നില്‍ വച്ച് കാറ്റാടി കമ്പുപയോഗിച്ച് ആക്രമവും കത്തിക്കുത്തുമുണ്ടായത്.സംഭവം നടക്കുന്നത് കണ്ട് അയല്‍വാസിയായ ആന്റണി ഓടിയെത്തി തടയാന്‍ ശ്രമിക്കുമ്പോഴാണ് ക്രിസ്തുദാസിനെ കുത്തിയ ശേഷം ആന്റണിക്കും കുത്തേറ്റത്.ആന്റണിക്കൊപ്പമുണ്ടായിരുന്ന ബ്രിജില്‍,ജോസ്,വര്‍ഗ്ഗീസ്.വിന്‍സെന്റ്,തോമസ്,ആന്‍ഡ്രൂസ് എന്നിവരെയും അടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.ആക്രമണത്തില്‍ ക്രിസ്തുദാസ് സംഭവ സ്ഥലത്തും , ആന്റണിയും ചികിത്സയിലിരിക്കെ മരണപ്പെട്ടത് .തൂങ്ങിമരിച്ച നെയ്യാറ്റിന്‍കര ഡിവൈഎസ്പിഹരികുമാറും നടത്തിയ അന്വേഷണത്തില്‍ പൂവാർ സിഐ അമ്മിണികുട്ടൻ അന്ന് പ്രതികളെ പിടികൂടിയതും എല്ലാതെളിവുകളും ശേഖരിച്ചു കോടതിയിൽ ഹാജരാക്കുകയായിരുന്നു .പ്രോസിക്യൂഷൻ 20 സാക്ഷികളെയും 49 രേഖകളും 12 തൊണ്ടി വകകളും ഹാജരാക്കിയിരുന്നു.പ്രോസിക്യൂഷന് വേണ്ടി പബ്‌ളിക് പ്രോസിക്യൂട്ടര്‍ പാറശ്ശാല എ.അജിത്കുമാര്‍ കോടതിയില്‍ ഹാജരായി.കേസ ന്ന്വേഷണത്തിൽ പോലീസ് ഉദ്യോഗസ്ഥനായ അമ്മിണിക്കുട്ടന്റെ അന്ന്വേഷണ മികവും കാര്യപ്രാപ്തിയും കാരണമാണ് .പ്രതികൾക്ക് ശിക്ഷ വാങ്ങികൊടുത്തതെന്നു മരണപ്പെട്ടവരുടെ ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു .