• 10 September 2025
  • Home
  • About us
  • News
  • Contact us

റോഡ് തകർക്കുന്ന ഭീമൻ ട്രക്കുകൾ പിടികൂടി പിഴയടപ്പിച്ചു

  •  NewsDesk tvm rathikumar
  •  22/11/2021
  •  


റോഡ് തകർക്കുന്ന ഭീമൻ ട്രക്കുകൾ പിടികൂടി പിഴയടപ്പിച്ചു ,................................................ ​ആർടിഒ റൈഡ് നെയ്യാറ്റിൻകരയിൽ.............................................................. തിരുവനന്തപുരം ; റോഡ് തകർക്കുന്ന ഭീമന്മാരെ പിടികൂടി പിഴയടപ്പിച്ചു ,റൈഡ് നെയ്യാറ്റിൻകരയിൽ.ദേശീയപാതയിലൂടെ വരുന്ന വലിയ ടിപ്പറുകളാണ് യാതൊരു നിയന്ത്രണവുമില്ലാതെ അമിതഭാരം കയറ്റി യാത്രതുടരുന്നത് .അമിതഭാരം കയറ്റി വരുന്ന വാഹനങ്ങൾ മഴക്കാലത്തു റോഡിനു കേടുപാടുകൾ വരുത്തുന്നതും പതിവാകുന്നു . ടാക്സും ഫൈനും ഒഴിവാക്കാൻ ഇടറോഡുകൾ വഴി യാത്ര തുടരുമ്പോൾ അവക്കും തകരാർ സംഭവിക്കും . രേഖകളിൽ കൃത്രിമവും ,ഇരട്ടിപ്പിക്കലും ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. .വരുംദിവസങ്ങളിൽ ഇങ്ങനെ ഒരേര ജിസ്റെർ നമ്പരിൽ ഒന്നിലധികം സർവീസ് നടത്തുന്ന ഭീമൻ ട്രക്കുകൾ കസ്റ്റഡിയിൽ ആകും .വിഴിഞ്ഞം പദ്ധതിക്കായി വലിയ പാരകയറ്റി വരുന്ന ഭീമൻ ട്രക്കുകളും നിയമം ലംഗിച്ചാണ്‌ യാത്ര . കഴിഞ്ഞ ദിവസം പുലർച്ചേ നടത്തിയ പരിശോധനയിൽ നെയ്യാറ്റിൻകരയിലെ ചെക്ക് പോസ്റ്റുകൾ ബെപ്പാസ് ചെയ്ത് പരിശോധനകൾ ഒഴിവാക്കി, പിരായും മൂട്, മാമ്പഴക്കര, ഓലത്താന്നി, പഴയകട എന്നീ ഇട റോഡുകളിലൂടെ എംസാൻഡ്‌ മെറ്റൽ എന്നിവയുമായി അമിതഭാരം കയറ്റി വന്ന 5 വാഹനങ്ങൾ പിടികൂടുകയും അമിത ഭാരത്തിനും, പെർമിറ്റ്, ടാക്സ് എന്നിവ അടയ്ക്കാതിനുമായി പിഴയിനത്തിൽ 2,36,300/(രണ്ട് ലക്ഷത്തി മുപ്പത്താറായിരത്തി മുന്നുറ്) രൂപ ഈടാക്കി. ഇതിൽ വാഹനത്തിൽനിന്ന് മാത്രം 1,00 800/- (ഒരുലക്ഷത്തി എണ്ണൂറ് രൂപ പിഴയിനത്തിൽ ഈടാക്കി. നെയ്യാറ്റിൻകര മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ ശ്രീ. മധുകുമാർ ന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ മാരായ ശ്രീ. ഷംനാദ് എസ്.ആർ., ശ്രീ. വിനോദ് എ. ഒ എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിലും ഇത്തരത്തിൽ അമിതഭാരം കയറ്റുന്നവർക്കെതിരെ പരിശോധന കർശനമാക്കുമെന്നും നെയ്യാറ്റിൻകര ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ .സന്തോഷ് കുമാർ സി.എസ് മാധ്യമങ്ങളെ അറിയിച്ചു.

Top News

ഓണക്കാലത്തു മയക്കുമരുന്നു വേട്ടയുമായി നെയ്യാറ്റിൻകര പോലീസ്; ഡിവിഷനിൽ.പോലീസ് പരിശോധന ശക്തമാക്കി


നെയ്യാര്‍മേള ഓഗസ്റ്റ് 29ന്; സമ്മാന കൂപ്പണ്‍ വിതരണോത്ഘാടനം


പത്താമത് നെയ്യാര്‍ മേള ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 14 വരെ


ആൾ കേരള നൃത്തനാടക അസോസ്സിയേഷൻ സമ്മേളനം


ഒഴുക്കിൽ പെട്ടുപോയ 18 കാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.


എൺപതിന്റെ നിറവിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജോസഫ്


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar