വെള്ളറടപോലീസ് സ്റ്റേഷൻ ആക്രമണം :കല്ലേറിൽ നിരവധി പേർക്ക് പരിക്കേറ്റു
- 03/12/2016

പോലീസ് സ്റ്റേഷൻ ആക്രമണം: കല്ലേറിൽ നിരവധി പേർക്ക് പരിക്കേറ്റു വെള്ളറട: കഴിഞ്ഞ ദിവസം രാത്രിയിൽ പോലീസ് സ്റ്റേഷനിലേക്ക് എറിഞ്ഞ കല്ലേറിൽ പ്രദേശത്തെ നിരവധി പേർക്കു പരിക്കേറ്റു. എആർ. ക്യാമ്പിലെ പോലീസുകാർ ഭക്ഷണം കഴിക്കാനുള്ള ശ്രമം ആരംഭിച്ചപ്പോൾ ആണ് സ്റ്റേഷനിലേക്ക് കല്ലേറ് ആരംഭിച്ചത്.സ്റ്റേഷനു മുന്നിൽ ഭക്ഷണ കിറ്റുകൾ ചിതറി കിടപ്പുണ്ട്. കല്ലേറിൽ ഗുരുതരമായി പരിക്കേറ്റ പ്രശാന്തിനെ ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്. ആക്രമണത്തിൽ സ്റ്റേഷനിലെ കംപ്യൂട്ടർ–പ്രിന്റർ എന്നിവ തകർന്നു. ഇന്നലെ അറ്റകുറ്റ പണികൾ ചെയ്ത് പ്രവർത്തന സജ്‌ജമാക്കാനുള്ള ശ്രമം വിജയിച്ചില്ല. രണ്ട് ലക്ഷം രൂപയിൽ അധികം നഷ്‌ടം സംഭവിച്ചിട്ടുണ്ട്.പോലീസ് ജീപ്പ് തകർന്നത് സ്റ്റേഷൻ പ്രവർത്തനങ്ങളെ ബാധിച്ചു. ഉന്നത ഉദ്യോഗസ്‌ഥർ സ്‌ഥലം സന്ദർശിച്ചാൽ മാത്രമേ മേൽനടപടികൾ സ്വീകരിക്കാൻ കഴിയൂ. കഴിഞ്ഞ ദിവസം രാത്രി കോടതി റിമാൻഡ് ചെയ്ത പ്രിൻസിനെതിരെ പത്തിലധികം കേസുകൾ നിലവിലുണ്ട്. സർക്കിൾ ഇൻസ്പെക്ടർ രാശിത്തിനെ എറിഞ്ഞു വീഴ്ത്തിയ കേസിലും വെള്ളറട കെഎസ്ആർടിസി ഡിപ്പോയ്ക്കുള്ളിൽ കയറി കണ്ടക്ടറെ മർദിച്ച കേസിലും വാറണ്ട് നിലനിൽകുകന്നുണ്ട്