കേന്ദ്രസര്‍ക്കാര്‍ നടത്തിയത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണെന്ന് പിണറായി
- 27/03/2021

കേന്ദ്രസര്‍ക്കാര്‍ നടത്തിയത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണെന്ന് പിണറായി നെയ്യാറ്റിന്‍കര ; കിഫ്ബി ആസ്ഥാനത്തെ റെയ്ഡ് എന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബിയെ എന്തോ ചെയ്തുകളയുമെന്ന മട്ടിലാണ് ഇപ്പോള്‍ കേന്ദ്രഏജന്‍സികളുടെ വരവ്. കിഫ്ബി അതിന്റെ അടിസ്ഥാനനിലപാടില്‍ ഉറച്ചുനിന്നു. ലോകത്തിന്റെ അംഗീകാരം നേടിയ വിദഗ്ധരാണ് കിഫ്ബിയുടെ ബോര്‍ഡില്‍ ഉള്ളത്. അതിന്റെ ഓഡിറ്റ് നടത്തുന്നതും അതിപ്രശസ്തരായ സാമ്പത്തിക വിദഗ്ധരടങ്ങുന്നതാണ്. അത്തരമൊരു പ്രൊഫഷണല്‍ സ്ഥാപനത്തെ ഓലപ്പാമ്പ് കാട്ടി ഭയപ്പെടുത്താന്‍ കഴിയുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നെയ്യാറ്റിന്‍കരയില്‍ മുൻസിപ്പൽ സ്റ്റേഡിയത്തിൽ പ്രേത്യേകം തയ്യാറാക്കിയ എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു