• 13 September 2025
  • Home
  • About us
  • News
  • Contact us

വൺവേട്രാഫിക്;നെയ്യാറ്റിന്കര പട്ടണത്തിൽട്രാഫിക് കുരുക്ക് മുറുകുന്നു.

  •  rathikumar
  •  03/02/2021
  •  


പഴയ സ്ഥിതി നിലവിൽ വരണം നെയ്യാറ്റിന്കര;നെയ്യാറ്റിന്കര പട്ടണത്തിൽ വാൻവേ ട്രാഫിക് നിലവിൽ വന്നതോടെ ബസ്റ്റാണ്ട് മുതൽ ടിബി ജംഗ്ഷൻ,ആശുപത്രി മുക്ക് ,ആലുമ്മൂട് ,കൃഷ്ണൻകോവിൽജംഗ്ഷൻ ,കോടതി പരിസരം തുടങ്ങിയ ഇടങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത് .ആലുംമൂട് ജംഗ്ഷൻ മുതൽ ടിബി ജംഗ്ഷൻ ആശുപത്രി ജംഗ്ഷൻ വഴി ആലുമ്മൂട് വരെയാണ് ഇപ്പോൾ വാൻ വേ ആയി മാറ്റിയിരിക്കുന്നത് .തിരുവനന്തപുരം ഭാഗത്തു നിന്ന് വരുന്ന എല്ലാ വാഹനങ്ങളും ടിബി ജംഗ്ഷനിൽ എത്തിയാൽ ഇടത്തോട്ടു തിരിഞ്ഞു ആശുപത്രി ജംഗ്ഷൻ വഴി കടന്നു പോകണം .ബസ്റ്റാണ്ട് ജംഗ്ഷൻ വഴി വരുന്ന എല്ലാവാഹനങ്ങളും ആലുംമൂട് വഴി ടിബി ജംഗ്ഷനിൽ ഊടെ കടന്നു കാട്ടാക്കട ഭാഗത്തേക്ക് പോകണം .ഇപ്പോഴത്തെ അവസ്ഥയിൽ ടിബി ജംഗ്ഷനും ആശുപത്രി ജംഗ്ഷനും ആലുംമൂടിനും ഇടയ്ക്കുള്ള ഭാഗത്തു വലിയ തിക്കും തിരക്കുമാണ് .തിരുവനന്തപുരം ,കാട്ടാക്കട ,മാരായമുട്ടംബസ്റ്റാണ്ട് ഭാഗങ്ങളിൽ നിന്നുള്ള എല്ലാ വാഹനങ്ങളും ഒരുമിച്ചു എത്തുന്നത് കാരണമാണ് ഇങ്ങനെ വാഹന തിരക്കുണ്ടാകുന്നത് .നൂറുകണക്കിന് വാഹനങ്ങളിലാണ് ഒരേ സമയം ഒരുറോഡിൽ കൂടെ കടന്നു വരുന്നത് . എന്നാൽഈ സമയം ആലുമ്മൂട് ടിബി ജംഗ്ഷൻവരെയുള്ള റോഡിൽതിരക്ക് ഉണ്ടാകാറേ ഇല്ല . നെയ്യാറ്റിന്കര ജെനെറൽ ആശുപത്രിയിൽഎത്തുന്ന രോഗികളെ ഇത് ബുദ്ധിമുട്ടിലാക്കുന്നു .ആംബുലൻസുകൾ പലപ്പോഴും ട്രഫിക് കുരുക്കിൽപ്പെടുന്നതും പതിവാണ് . അഞ്ചു വര്ഷം മുൻപ് പോലീസ് ഓഫീ സേർസ് അസോസിയേഷൻ ജില്ലാ ഭാരവാഹിയായിരുന്ന ജോണിന്റെ കടും പിടിത്തത്തിന്റെ ഫലമായാണ് വൻ വേ ഉണ്ടായത് .നെയ്യാറ്റിന്കര ഡിവൈ എസ്പി ആയിരിക്കവേ തൂങ്ങി മരിച്ച പോലീസ് ഉദ്യോഗസ്ഥനും കൂട്ട് നിന്നു .വൺവേ തുടങ്ങിയ സമയത്തു വലിയ എതിർപ്പുകൾ വന്നെങ്കിലും പിന്നീട് ചില സ്വധീനങ്ങൾഇതിനു തടയിട്ടു . വൺവേ അനധികൃതമാണെന്നും ആക്ഷേപമുണ്ട് .രണ്ടു വലിയ വ്യാപാര സ്ഥാപനങ്ങൾക്കു ഒത്താശ ചെയ്തു കൊണ്ടാണ് ഇപ്പോഴത്തെ വാൻ വേ ക്കു തുടക്കം കുറിച്ചത് .ഈവ്യാപാര സ്ഥാപങ്ങളിൽതിരക്കില്ലാത്ത വാഹനം കയറാനും ,ഇറങ്ങാനും വൻവേ തുണയായി .എന്നാൽബഹു പൂരിപക്ഷം മറ്റുവ്യാപാര സ്ഥാപനങ്ങൾക്കും ,വാഹന യാത്രികർക്കും ,ഇതൊരു വലിയ ദുരിതമായി മാറിയിരിക്കയാണ് ,കാല്നടയാത്രികർക്കു റോഡ് ക്രോസ്സ് ചെയ്യണമെങ്കിൽമണിക്കൂറുകൾ കാത്തു നിൽക്കണം . ആലുംമൂട്ടിൽവാഹങ്ങളുടെ തിക്കും തിരക്കും പതിവാകുന്നു.ട്രാഫിക് പോലീസ് മിക്കപ്പോഴും ട്രാഫിക് കുരുക്കഴിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നത് സ്ഥിരം കാഴ്ചയാണ് .മുൻപ് ബാലരാമപുരത്തു ആയിരുന്നു വാഹനത്തിരക്ക് എങ്കിൽ ഇപ്പോൾനെയ്യാറ്റിന്കരയിലും ആയി . അഞ്ചു വര്ഷം മുൻപ് ഉണ്ടായിരുന്ന രീതിയിൽ നഗരത്തിലെ ട്രാഫിക് പുനസ്ഥാപിക്കണമെന്നാണ് വിവിധ റെസിഡൻസ് ആസോസിയേഷനുകളുടെ ആവശ്യം .ഇതേ ആവശ്യവുമായി വ്യാപാര സംഘടനകളും രംഗത്ത് വന്നു കഴിഞ്ഞു .അശാസ്ത്രീയമായ വൺവേ മാറ്റുവാൻകോടതിയെ സമീപിക്കുമെന്ന് മനുഷ്യാവകാശ സംഘടനാ പ്രവർത്തകർ മാധ്യമങ്ങളെ അറിയിച്ചു . ആവശ്യമെങ്കിൽ മുൻപ് ഉണ്ടായിരുന്ന പോലെ വലിയ വാഹനങ്ങൾ തിരിച്ചുവിടുന്നതിനു ട്രാഫിക് പോലീസിന് തീരുമാനമെടുക്കാമെന്ന് റെസിഡൻസ് അസോസിയേഷനുകൾ പറയുന്നു .

Top News

ഓണക്കാലത്തു മയക്കുമരുന്നു വേട്ടയുമായി നെയ്യാറ്റിൻകര പോലീസ്; ഡിവിഷനിൽ.പോലീസ് പരിശോധന ശക്തമാക്കി


നെയ്യാര്‍മേള ഓഗസ്റ്റ് 29ന്; സമ്മാന കൂപ്പണ്‍ വിതരണോത്ഘാടനം


പത്താമത് നെയ്യാര്‍ മേള ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 14 വരെ


ആൾ കേരള നൃത്തനാടക അസോസ്സിയേഷൻ സമ്മേളനം


ഒഴുക്കിൽ പെട്ടുപോയ 18 കാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.


എൺപതിന്റെ നിറവിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജോസഫ്


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar