• 13 September 2025
  • Home
  • About us
  • News
  • Contact us

രോഗികളുടെ എണ്ണം കൂടുന്നു; 1417 പേര്‍ക്ക് കൂടി കോവിഡ്, 1242 സമ്പര്‍ക്കത്തിലൂടെ

  •  
  •  11/08/2020
  •  


രോഗികളുടെ എണ്ണം കൂടുന്നു; 1417 പേര്‍ക്ക് കൂടി കോവിഡ്, 1242 സമ്പര്‍ക്കത്തിലൂടെ തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 1417 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. 1426 പേര്‍ രോഗമുക്തി നേടി. ഇന്ന് അഞ്ച് മരണമാണ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ 1242 പേര്‍ക്കാണ് രോഗബാധയുണ്ടായത്. 105 പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്നെത്തിയ 62 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ 72 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. 36 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ ജില്ലതിരിച്ചുള്ള കണക്ക്- തിരുവനന്തപുരം 297 മലപ്പുറം 242 കോഴിക്കോട് 158 കാസര്‍കോട് 147 ആലപ്പുഴ 146 പാലക്കാട് 141 എറണാകുളം 133 തൃശ്ശൂര്‍ 32 കണ്ണൂര്‍ 30 കൊല്ലം 25 കോട്ടയം 24 പത്തനംതിട്ട 20 വയനാട് 18 ഇടുക്കി 4 വര്‍ക്കല സ്വദേശി ചെല്ലയ്യ (68), കണ്ണൂര്‍ കോളയാട് കുമ്പ മാറാടി (75) വലിയതുറ മണിയന്‍ (80), ചെല്ലാനം സ്വദേശി റീത്ത ചാള്‍സ് (87), വെളളനാട് സ്വദേശി പ്രേമ (52) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 21625 പരിശോധനകള്‍ നടത്തിയതായും മുഖ്യമന്ത്രി

Top News

ഓണക്കാലത്തു മയക്കുമരുന്നു വേട്ടയുമായി നെയ്യാറ്റിൻകര പോലീസ്; ഡിവിഷനിൽ.പോലീസ് പരിശോധന ശക്തമാക്കി


നെയ്യാര്‍മേള ഓഗസ്റ്റ് 29ന്; സമ്മാന കൂപ്പണ്‍ വിതരണോത്ഘാടനം


പത്താമത് നെയ്യാര്‍ മേള ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 14 വരെ


ആൾ കേരള നൃത്തനാടക അസോസ്സിയേഷൻ സമ്മേളനം


ഒഴുക്കിൽ പെട്ടുപോയ 18 കാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.


എൺപതിന്റെ നിറവിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജോസഫ്


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar