• 13 September 2025
  • Home
  • About us
  • News
  • Contact us

മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ പ്രഭവ കേന്ദ്രം - ചെന്നിത്തല

  •  
  •  14/07/2020
  •  


സ്വർണക്കടത്ത് കേസിൽ കോൺഗ്രസ് പ്രതിഷേധം ശക്തം മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ പ്രഭവ കേന്ദ്രം - ചെന്നിത്തല തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തുന്നത് പകൽകൊള്ളയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കേസിൽ സി ബി ഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സംഘടിപ്പിച്ച ധർണയുടെ സംസ്ഥാനതല ഉദ്ഘാടനം നെയ്യാറ്റിൻകരയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ പ്രഭവ കേന്ദ്രമാണെന്നും പിണറായി പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.അഴിമതി നടത്തുന്നവർക്ക് മുഖ്യമന്ത്രി പരിരക്ഷ നൽകുന്നു.മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നും അദ്ദേഹം രാജി വയ്ക്കുകയാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.എസ്.എസ്.എൽ.സിയും ഗുസ്തിയും മാത്രമുള്ള വ്യക്തിക്ക് ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം നൽകുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ചെന്നിത്തല പറഞ്ഞു.മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് അന്വേഷണം വരട്ടേ എന്ന മുഖ്യമന്ത്രിയുടെ നിലപാട് മുൻകൂർ ജാമ്യം എടുക്കുന്നതിന് തുല്യമാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.രാവിലെ നെയ്യാറ്റിൻകര താലൂക് ഓഫീസ് നു മുൻപിൽ ആയിരുന്നു പ്രേധിക്ഷേത ധർണ്ണ സംഘടിപ്പിച്ചത്.നെയ്യാറ്റിൻകര ഡിവൈ എസ്‌പി .അനിൽ കുമാറിൻറെയും സിഐ ശ്രീകുമാരന്റെയും എസ് ഐ സെന്തിൽ കുമാറിന്റെയും നേതൃത്തത്തിൽ സബ്‌ഡിവിഷനിലെ വലിയ വിഭാഗം പോലീസ് സ്ഥലത്തു നിലയുറപ്പിച്ചിരുന്നു.  ഡി സി സി ജനറൽ സെക്രട്ടറി എസ് കെ അശോക് കുമാർ ധർണയിൽ അധ്യക്ഷത വഹിച്ചു.എം വിൻസെന്റ് എംഎൽഎ,കെ പി സി സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി, ഡി സി സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ, യു ഡി എഫ് ജില്ല ചെയർമാൻ സോളമൻ അലക്സ്,നിനോ  അലക്സ് , ഡി സി സി സെക്രട്ടറി ജോസ് ഫ്രാങ്കളിൻ, ഡി സി സി ജനറൽ സെക്രട്ടറി സുമകുമാരി, കോൺഗ്രസ് നിയോജക മണ്ഡലം വെൺപകൽ അവനീന്ദ്രകുമാർ, നേതാക്കളായ വഴുതൂർ അനിൽകുമാർ, പദ്മകുമാർ,വികെ .സെൽവരാജ് ,ഖാൻ, തുടങ്ങിയവർ പങ്കെടുത്തു.

Top News

ഓണക്കാലത്തു മയക്കുമരുന്നു വേട്ടയുമായി നെയ്യാറ്റിൻകര പോലീസ്; ഡിവിഷനിൽ.പോലീസ് പരിശോധന ശക്തമാക്കി


നെയ്യാര്‍മേള ഓഗസ്റ്റ് 29ന്; സമ്മാന കൂപ്പണ്‍ വിതരണോത്ഘാടനം


പത്താമത് നെയ്യാര്‍ മേള ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 14 വരെ


ആൾ കേരള നൃത്തനാടക അസോസ്സിയേഷൻ സമ്മേളനം


ഒഴുക്കിൽ പെട്ടുപോയ 18 കാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.


എൺപതിന്റെ നിറവിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജോസഫ്


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar