സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജി വെയ്ക്കണം;യുവമോർച്ച
- 10/07/2020
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജി വെയ്ക്കണം; യുവമോർച്ച.............. നെയ്യാറ്റിൻകര ;സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജി വെയ്ക്കണം .സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ നുണപരിശോധനക്ക് വിധേയമാക്കണം.സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് യുവമോർച്ച നെയ്യാറ്റിൻകര താലൂക്കോഫീസിലേക്ക് മാർച്ച് നടത്തി. നെയ്യാറ്റിൻകര ബസ്സ്റ്റാൻഡ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് താലൂക്ക് ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു . ഇത് ചെറിയ സംഘർഷത്തിന് വഴിയൊരുക്കി .നെയാറ്റിൻകര ഡി വൈ എസ്‌പി ,അനിൽകുമാറും .സിഐ ശ്രീകുമാരൻ നായരും ,എസ്‌ഐ സെന്തിൽ കുമാറും അടങ്ങുന്ന നൂറുകണക്കിനു പോലീസ് ഉദ്യോഗസ്ഥരും സിവിൽ സ്റ്റേഷൻ റോഡിൽ വടം കെട്ടി പ്രതിരോധം തീർത്തു നിലയുറപ്പിച്ചിരുന്നു. നെയ്യാറ്റിൻകര പോലീസിനെ ക്കൂടാതെ ബാലരാമപുരം ,നാരുവാൻമൂട്,പാറശാല ,മാരായമുട്ടം തുടങ്ങിയ സ്ഥലങ്ങളിലെ പോലീസുകാരും,ക്യാമ്പിലെ ഒരുബറ്റാലിയനും രംഗത്തുണ്ടായിരുന്നു.ആർ. ശ്രീലാൽ അദ്ധ്യക്ഷത വഹിച്ച മാർച്ച് യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എൽ അജേഷ് ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്. സജിത്, സംസ്ഥാന മീഡിയ സെൽ കൺവീനർ ചന്ദ്രകിരൺ, ഐ.ടി സെൽ കൺവീനർ അഭിലാഷ് അയോദ്ധ്യ, മഞ്ചത്തല സുരേഷ്, ആലംപൊറ്റ ശ്രീകുമാർ, വിപിൻ തൃപ്പലവൂർ, നിധിൻ തുടങ്ങിയവർ നേതൃത്വം നൽകി.