ശ്രീകാര്യത്തെ എൻജിനിയറിംഗ് വിദ്യാർഥിയുടെ മരണം എട്ട് മാസം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല
- 02/07/2020

ശ്രീകാര്യത്തെ എൻജിനിയറിംഗ് വിദ്യാർഥിയുടെ മരണം എട്ട് മാസം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് രണ്ടാനമ്മ ഗിരിജ സംഭവത്തിൽ ദുരൂഹത നീങ്ങുന്നില്ലെന്നും ഗിരിജ തിരുവനന്തപുരം: ശ്രീകാര്യം എൻജീനിയറിംഗ് കോളേജിലെ വിദ്യാർഥിയായിരുന്ന രതീഷ് (20) മരിച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും അന്വേഷണം പൂർത്തിയാക്കാനാവാതെ പൊലീസ്. 2019 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം.നെയ്യാറ്റിൻകര വഴുതൂർ സ്വദേശിയും ശ്രീകാര്യത്ത് വാടകകയ്ക്ക് താമസിക്കുകയുമായിരുന്ന രതീഷിനെ കോളേജിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.രതീഷിന്റെ അമ്മ അർബുദം ബാധിച്ച് മരിച്ച ശേഷം രണ്ടാനമ്മ ഗിരിജയോടൊപ്പമായിരുന്നു താമസം. ഇവർ രതീഷിനെ എടുത്തു വളർത്തുകയായിരുന്നു. ഭർത്താവ് അനിരുദ്ധനുമായി നിരന്തരം വഴക്കുണ്ടാകുക പതിവായിരുന്നു.രതീഷിനെ അനിരുദ്ധൻ ലൈംഗിക ചൂഷണത്തിനും ഇരയാക്കിയിരുന്നു. പൊലീസിനോട് പറഞ്ഞാൽ ഭീഷണിപ്പെടുത്തുമെന്നും കൊന്നുകളയുമെന്നും പറഞ്ഞിരുന്നത്രേ. തന്നെ ഭീഷണിപ്പെടുത്തി കാര്യങ്ങൾ വരുതിയിലാക്കാൻ പല തവണ അനിരുദ്ധൻ ശ്രമിച്ചിരുന്നതായി ഭാര്യ ഗിരിജ പറയുന്നു.രതീഷ് മരിച്ച ദിവസം മൊബൈൽ ലൊക്കേഷൻ വഴിയായിരുന്നു പ്രാഥമിക അന്വേഷണം.ടവർ ലൊക്കേഷനിൽ രതീഷുള്ളത് കോളേജ് ക്യാമ്പസിലാണെന്നിരിക്കെ സമീപത്തെ കുളത്തിലായിരുന്നു ആദ്യം പൊലീസ് സംഘം പരിശോധന നടത്തിയത്. അഗ്നിശമന സേനയുമായി ചേർന്നു കൊണ്ട് കുളത്തിൽ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിലും ഗിരിജയും ബന്ധുക്കളും ദുരുഹത ആരോപിക്കുന്നുണ്ട്.പിന്നീട് കോളേജ് ജീവനക്കാരനാണ് രതീഷിനെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്.സംഭവത്തിന്റെ തുടക്കം മുതൽ നടന്ന അന്വേഷണത്തിലും കണ്ടെത്തലുകളിലുമെല്ലാം പൊലീസ് വീഴ്ചയും പകൽ പോലെ വ്യക്തം.ഭിന്നശേഷിക്കാരനായ ഇയാൾ മരിച്ച ദിവസം ഗിരിജയുടെ ഭർത്താവ് അനിരുദ്ധനും ശ്രീകാര്യം പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസുകാരനും ഒരുമിച്ച് ബാലരാമപുരത്തെ ഒരു ഹോട്ടലിലിരുന്ന് ഭക്ഷണം കഴിച്ചിരുന്നതായി ഗിരിജ പറയുന്നു. ഇതിലും മരണത്തിലെ ദുരൂഹത വർധിപ്പിക്കുന്നു. ചില ഉന്നത പൊലീസുദ്യോഗസ്ഥരുടെ സ്വാധീനവും കേസിൽ ഉൾപ്പെട്ടിട്ടുള്ളതായിട്ടാണ് വിവരം