ഹോർട്ടികൾച്ചർ വിപണന കേന്ദ്രം ആരംഭിച്ചു
- 11/06/2020

ഹോർട്ടികൾച്ചർ വിപണന കേന്ദ്രം ആരംഭിച്ചു നെയ്യാറ്റിൻകര:ഹോർട്ടികൾച്ചർ വിപണന കേന്ദ്രം ആരംഭിച്ചു.വ്ളാങ്ങാമുറിയിൽ പ്രവർത്തിച്ചു വരുന്ന അഗ്രോ ഹോർട്ടികൾച്ചർ സഹകരണ സംഘം വിപണ കേന്ദ്രം തുടങ്ങി. കൃഷിയ്ക്ക് ആവശ്യമായ ചട്ടികൾ, ഗ്രോ ബാഗുകൾ, ജൈവവളം, ജൈവ കീടനാശിനികൾ, വിത്തുകൾ, ഫലവൃക്ഷ തൈകൾ, കൃഷി ഉപകരണങ്ങൾ മുതലായവയുടെ വിപണിയാണ് സംഘം ഒരുക്കിയിരിക്കുന്നത്. സംഘം പ്രസിഡൻറ് വി.എസ് സജീവ്കുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന വിപണി ഉദ്ഘാടന യോഗവും ആദ്യ വിൽപനയും സി പി ഐ നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറി എൻ.അയ്യപ്പൻ നായർ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ.നഗരസഭ സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ എൻ.കെ അനിത കുമാരി, എസ് എസ് ഷെറിൻ, സംഘം വൈസ് പ്രസിഡൻ്റ് സി.ഷാജി, സെക്രട്ടറി ജി.ബിജു,ഭരണ സമിതിയംഗങ്ങളായ വി.എസ് പ്രേമകുമാരൻ നായർ, വി.അനിൽകുമാർ, ജെ.ഡാളി, സി.സീമ, ആർ.എസ് സുജിതാ റാണി, അഡ്വവൈസർ വെൺപകൽ കെ ബാബു, മഹിപാൽ, അയ്യപ്പൻ പിള്ള , ജീവനക്കാരായ അനന്ദു എസ്.നായർ, ആർ. സാബിരാജ് തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ: ആദ്യ വിൽപന സി പി ഐ മണ്ഡലം സെക്രട്ടറി എൻ.അയ്യപ്പൻ നായർ മഹിപാലിനു നൽകി ഉദ്ഘാടനം നിർവ്വഹിക്കുന്നു.