• 13 September 2025
  • Home
  • About us
  • News
  • Contact us

, സാഹിത്യ നായകൻമാരുടേയും സ്മരണയ്ക്കായി  വ്യക്ഷതൈകൾ

  •  
  •  10/06/2020
  •  


മൺമറഞ്ഞ  സാംസ്കാരിക, സാഹിത്യ നായകൻമാരുടേയും സ്മരണയ്ക്കായി     വ്യക്ഷതൈകൾ നട്ടുപിടിപ്പിച്ചു. .................................................................................   നെയ്യാറ്റിൻകര: മൺമറഞ്ഞ കമ്മ്യൂണി പാർട്ടി നേതാക്കളേയും സാംസ്കാരിക, സാഹിത്യ നായകൻമാരുടേയും സ്മരണയ്ക്കായി സി പി ഐ നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റിയിലെ വിവിധ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ വ്യക്ഷതൈകൾ നട്ടുപിടിപ്പിച്ചു.               കമ്യൂണിസ്റ്റ് പാർട്ടിയുടെ            പ്രവർത്തകനും എ ഐ റ്റി യു സി നേതാവുമായ എം.  ഗോപാലൻ്റെ വീട്ടുവളപ്പിൽ പാർട്ടി മണ്ഡലം സെക്രട്ടറി എൻ.അയ്യപ്പൻ നായർ വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻ്റ് സെക്രട്ടറി ജി.എൻ ശ്രീകുമാരൻ, ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.എസ് സജീവ്കുമാർ, എ ഐ റ്റി യു സി മണ്ഡലം സെക്രട്ടറി വി.ഐ ഉണ്ണികൃഷ്ണൻ, ജി.എൻ.ജയകുമാർ, കൃഷ്ണൻ നായർ തുടങ്ങിയവർ പങ്കെടുത്തു. ബാലകൃഷ്ണൻ നായർ, കൃഷ്ണൻ നായർ ,വൈ. യേശുദാസ് , രാജു എന്നിവരുടെ ഓർമ്മ മരങ്ങൾ എൻ. അയ്യപ്പൻ നായർ നട്ട് ഉദ്ഘാടനം ചെയ്തു. എസ്.എസ് ഷെറിൻ, എ.കൃഷ്ണകുമാർ ,എ.മുഹമ്മദ് ഇബ്രാഹിം, വി.അനിൽകുമാർ, സി.ഷാജി, അനി, ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.                                                                                            പെരുമ്പഴുതൂർ ലോക്കൽ കമ്മറ്റിയിലെ വിവിധ സ്ഥലങ്ങളിൽ ഓർമ്മ മരങ്ങൾ നട്ടു. പാർട്ടി ജില്ലാ കൗൺസിലംഗമായിരുന്ന തിരുപുറം ചെല്ലപ്പൻ, മുൻ മണ്ഡലം സെക്രട്ടറിയായിരുന്ന എസ്. റോബിൻസൻ, എ ഐ റ്റി യു സി നേതാവായിരുന്ന ചെങ്കല്ലൂർ സുഗതൻ തുടങ്ങിയവരെ അനുസ്മരിച്ചു കൊണ്ട് മണ്ഡലം സെക്രട്ടറി എൻ.അയ്യപ്പൻ നായർ, അസിസ്റ്റൻ്റ് സെക്രട്ടറി ജി.എൻ ശ്രീകുമാരൻ, പെരുമ്പഴുതൂർ ലോക്കൽ കമ്മറ്റി സെക്രട്ടറി വി.ഐ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ തൈകൾ നട്ടു.                       കാരോട് ലോക്കൽ കമ്മിറ്റിയുടെ നേത്യത്വത്തിൽ വിവിധ സ്ഥലങ്ങളിൽ ഓർമ്മ മരങ്ങൾ നട്ടു.മുൻ ജില്ലാ സെക്രട്ടറി എൻ.അരവിന്ദൻ്റെ പേരിലുള്ള ഓർമ്മ മരം മകളുടെ പഴയ ഉച്ചക്കടയിലെ വീട്ടുവളപ്പിൽ സെക്രട്ടറിയേറ്റംഗം എൽ.ശശികുമാർ തൈ നട്ട് ഉദ്ഘാടനം ചെയ്തു. മുൻ  ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായിരുന്ന എസ്. അപ്പുകുട്ടൻ, കെ.ദാമോദരൻ, സി.മധുസൂധനൻ, കെ.ജസ്റ്റസ്, മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻറായിരുന്ന ജെ. പൗലു,  നേതാക്കളായിരുന്ന എസ്.സുകുമാരൻ, സി.സുരേന്ദ്രൻ എന്നിവരുടെ സ്മൃതി മണ്ഡപത്തിനു സമീപം ഓർമ്മ മരങ്ങൾ മണ്ഡലം സെക്രട്ടറിയേറ്റംഗം എൽ.ശശികുമാർ , മണ്ഡലം കമ്മിറ്റിയംഗം ഡോ.എസ് ശശിധരൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജെ.സുനി, കെ.ജയിംസ്, എൽ.മധു, ടി.സെൽവരാജ് തുടങ്ങിയവർ നട്ടു.                                                                       തിരുപുറം ലോക്കൽ കമ്മിറ്റിയിലെ വിവിധ സ്ഥലങ്ങളിലായി പാർട്ടി നേതാക്കളായ കെ.കെ ശ്രീധർ, എൻ.ആർ ഷാജി, ദിവാകരൻ എന്നിവരുടെ സ്മരണാർത്ഥം നട്ട ഓർമ്മ മരങ്ങളുടെ ഉദ്ഘാടനം മണ്ഡലം സെക്രട്ടറി എൻ.അയ്യപ്പൻ നായരും തിരുപുറം ലോക്കൽ കമ്മറ്റി സെക്രട്ടറി ഷിബുകുമാറും ചേർന്ന് നിർവ്വഹിച്ചു.                                                          ഫോട്ടോ: സെക്രട്ടറി എൻ.അയ്യപ്പൻ നായർ വൃക്ഷതൈ നടുന്നു.

Top News

ഓണക്കാലത്തു മയക്കുമരുന്നു വേട്ടയുമായി നെയ്യാറ്റിൻകര പോലീസ്; ഡിവിഷനിൽ.പോലീസ് പരിശോധന ശക്തമാക്കി


നെയ്യാര്‍മേള ഓഗസ്റ്റ് 29ന്; സമ്മാന കൂപ്പണ്‍ വിതരണോത്ഘാടനം


പത്താമത് നെയ്യാര്‍ മേള ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 14 വരെ


ആൾ കേരള നൃത്തനാടക അസോസ്സിയേഷൻ സമ്മേളനം


ഒഴുക്കിൽ പെട്ടുപോയ 18 കാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.


എൺപതിന്റെ നിറവിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജോസഫ്


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar