• 13 September 2025
  • Home
  • About us
  • News
  • Contact us

വീഡിയോ കാണാം നഗരസഭയിൽ അഴിമതിയെന്ന് കോൺഗ്രസ് :രാഷ്ട്രീയ പ്രേരിതമെന്ന് ചെയർപേഴ്സൺ

  •  rathikumar
  •  28/05/2020
  •  


നെയ്യാറ്റിൻകര നഗരസഭയിൽ അഴിമതിയെന്ന് യൂത്ത് കോൺഗ്രസ് : രാഷ്ട്രീയ പ്രേരിതമെന്ന് ചെയർപേഴ്സൺ................................................................... : നെയ്യാറ്റിൻകര നഗരസഭയ്ക്ക് മുമ്പിൽ ഇന്നലെ ഇന്ത്യൻ യൂത്ത് കോൺഗ്രസിൻറെ നേതൃത്വത്തിൽ അഴിമതി ആരോപിച്ചുയായിരുന്നു ധർണ്ണ . യൂത്ത് കോൺഗ്രസിന്റെ ധർണ്ണ രാഷ്ട്രീയ പ്രേരിതമെന്ന് നഗരസഭ ചെയർപേഴ്സൺ ഡബ്ലിയൂ .ആർ.ഹീബ. ലോക്ക് ഡൗൺ കാലത്ത് നഗരസഭ നടത്തിയ കമ്മ്യൂണിറ്റി കിച്ചണിൽ അഴിമതി നടന്നൂ യെന്ന് ആരോപിച്ചാണ്.യൂത്ത് കോൺഗ്രസ് സമരം നടത്തിയത്.നഗരസഭ കിച്ചണിൽ സി.പി.എം അനുകൂലമായവർക്ക്‌ ഭക്ഷണ വിതരണമാണ് നടത്തിയതെന്നു ഇവർ ആരോപിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി ജോസ് ഫ്രാങ്കിൾ ഉദ്ഘാടനം നിർവ്വഹിച്ച യോഗത്തിൽ വിനോസൺ , ആർ.ഒ അരുൺ , രതീഷ് , അമരവിള സോവ്യർ തുടങ്ങിയവർ പ്രസംഗിച്ചു. നാലര വർഷം പിന്നീടപ്പോഴും അഴിമതി രഹിതവും ജനങ്ങളുടെ പ്രസംശ പിടിച്ചു പറ്റിയ സപ്തഭരണമാണ് നടന്നു വരുന്നത് എന്നു.ചെയർപേഴ്സൺ മാധ്യമങ്ങളോട് പറഞ്ഞു. കമ്മ്യൂണിറ്റി കിച്ചണിൽ അഴിമതി എന്നു ആരോപിക്കുന്ന യൂത്ത് കോൺഗ്രസിന് എന്താണ് അഴിമതി എന്നു ഇതുവരെ ചൂണ്ടിക്കാട്ടൻ കഴിഞ്ഞിട്ടില്ലാ എന്നും കേരളത്തിനു ഉടനീളെ പഞ്ചായത്തുകളും നഗരസഭകളും കമ്മ്യൂണിറ്റി നടത്തിയതിൽ ഏറ്റവും സുതാര്യമായി കമ്മ്യൂണിറ്റി കിച്ചൺ നടത്തിയ നഗരസഭയെന്ന ബഹുമതിയും നെയ്യാറ്റിൻ നഗരസഭ നിവാസികൾ നൽകിട്ടുണ്ട്. പല സ്ഥലത്തും കമ്മ്യൂണിറ്റി കിച്ചൺ നിർത്തി പിൻവാങ്ങിപ്പോഴും ഏറ്റവും ഒടുവിൽ നിർത്തിയത് നെയ്യാറ്റിൻ നഗരസഭയാണ്.നഗരസഭയിലെ കോൺഗ്രസ്സ് കൗൺസിലർരായ ഗ്രാമം പ്രവീൺ നഗരസഭ ജീവനക്കാരോട് ദാർഷ്ടീയത്തോടെ പെരുമാറിയതും വനിതാ ജീവനക്കാരോട് അഷ്ശീല വാക്കുകൾ ഉപയോഗിച്ചു ഫോൺ വിളിച്ചതും മറച്ചു വയ്ക്കുവാനുവാണ് ഇത്തരത്തിൽ അഴിമതികെട്ടിച്ചമച്ചതെന്നും ചെയർപേഴ്സൺ പറഞ്ഞു. വരും ദിവസങ്ങളിൽ വനിതാ ജീവനക്കാരോട് മോശമായി പെരുമാറിയ വിഷയത്തിൽ കൗൺസിലിലും കൂടാതെ നിയമനടപടിയും സ്വീകരിക്കു മെന്ന് ചെയർ പേഴ്സൺ കൂട്ടിച്ചേർത്തു.. ഫോട്ടോ ; നെയ്യാറ്റിൻകര നഗരസഭയ്ക്ക് മുമ്പിൽ ഇന്ത്യൻ യൂത്ത് കോൺഗ്രസിൻറെ നേതൃത്വത്തിൽ അഴിമതി ആരോപിച്ചുയായിരുന്നു ധർണ്ണ . യൂത്ത് കോൺഗ്രസിന്റെ ധർണ്ണ . ഇൻസെറ്റിൽ നഗരസഭ ചെയർപേഴ്സൺ ഡബ്ലിയൂ .ആർ.ഹീബ

Top News

ഓണക്കാലത്തു മയക്കുമരുന്നു വേട്ടയുമായി നെയ്യാറ്റിൻകര പോലീസ്; ഡിവിഷനിൽ.പോലീസ് പരിശോധന ശക്തമാക്കി


നെയ്യാര്‍മേള ഓഗസ്റ്റ് 29ന്; സമ്മാന കൂപ്പണ്‍ വിതരണോത്ഘാടനം


പത്താമത് നെയ്യാര്‍ മേള ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 14 വരെ


ആൾ കേരള നൃത്തനാടക അസോസ്സിയേഷൻ സമ്മേളനം


ഒഴുക്കിൽ പെട്ടുപോയ 18 കാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.


എൺപതിന്റെ നിറവിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജോസഫ്


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar