യുവമോർച്ച പ്രവർത്തകർ സൂപ്രണ്ടിനെ തടഞ്ഞുവച്ചു.;ആശുപത്രിയിൽ നിയമനം;
- 21/05/2020

ലോക്ക് ഡൗണിന്റെ മറവിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നിയമനം; യുവമോർച്ച പ്രവർത്തകർ സൂപ്രണ്ടിനെ തടഞ്ഞുവച്ചു. നെയ്യാറ്റിൻകര ; നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ലോക്ക് ഡൗൺ മറയാക്കി നിയമന നടപടികൾ. കഴിഞ്ഞ ദിവസം രാവിലെ മുതലാണ് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് ലേക്കുള്ള ടെക്നീഷ്യൻമാരുടെ അഭിമുഖം ആശുപത്രിയുടെ ഓഫീസിൽ ആരംഭിച്ചത്. എന്നാൽ ലോക്ക് ഡൗൺ ചട്ടങ്ങൾ കാറ്റിൽ പറത്തിയതായി യുവമോർച്ച പ്രവർത്തകർ .ഡയാലിസിസ് യൂണിറ്റിന് ടെക്നീഷ്യന് വേണ്ടി അപേക്ഷ നൽകിയത് 27 പേരിൽ 17 പേരുടെ അഭിമുഖം നടത്തുന്നതിനിടയിലാണ് നെയ്യാറ്റിൻകര ആശുപത്രി സൂപ്രണ്ട് ഡോക്ടർ എസ് വത്സലേ യുവമോർച്ച പ്രവർത്തകർ തടഞ്ഞുവച്ചത് . ലോക ഡൗൺ തുടങ്ങുന്നതിനു മുമ്പ് നൽകിയ ഒരു പത്ര പരസ്യത്തിലെ അടിസ്ഥാനത്തിൽ മാത്രമായിരുന്നു അഭിമുഖത്തിന് ശ്രമിച്ചതും. പരസ്യം നൽകിയത് സിപിഎം പാർട്ടിയുടെ മുഖപത്രത്തിൽ മാത്രം .അഭിമുഖത്തിന് ദിനപത്രത്തിന്റെ പരസ്യത്തിൽ കണ്ട ദിവസത്തിലും മാറ്റമുണ്ട്. ലോക്ക് ഡൗണിന്റെ മറവിൽ വ്യക്തി താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള അഭിമുഖ നാടകമാണ് നടക്കുന്നതെന്ന് യുവമോർച്ച പ്രവർത്തകർ ആരോപിച്ചു. എന്നാൽ ജനറൽ ആശുപത്രിയിലെ ഒഴിവുകളിലേക്കുള്ള തസ്തികകൾ സൂപ്രണ്ട് അടക്കം മടങ്ങുന്നവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്തിട്ടുള്ള നാടകമാണ് അഭിമുഖമെന്നു ആക്ഷേപമുണ്ട്. മണിക്കൂറുകൾ സൂപ്രണ്ടിനെ തടഞ്ഞുവച്ചു . നെയ്യാറ്റിൻകര സി.ഐ ശ്രീകുമാരൻനായർ റുടെ നേതൃത്വത്തിലെ പോലീസ് സംഘം സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയ ശേഷം പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധത്തെ തുടർന്ന് ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഡയാലിസിസ് ടെക്നീഷ്യൻ വേണ്ടിയുള്ള ഇൻറർവ്യൂ ഉണ്ടാകില്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു . വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ബിജെപി നിയോജകമണ്ഡലം പ്രസിഡൻറ് ആർ രാജേഷ് അറിയിച്ചു. ബിജെപി യുവമോർച്ച നേതാക്കൾ ആയ മാണി നാട് സജി, ആർ ശ്രീലാൽ, പോരൂർ വിമൽ, കൂട്ടപ്പന മഹേഷ്, രാമേശ്വരം ഹരി, ഷിബുരാജ് കൃഷ്ണ, നിലമേൽ ഹരികുമാർ, ആരംഗമുഗൾ സന്തോഷ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.ആശുപത്രി സൂപ്രണ്ട് മാസങ്ങളായി ജനറൽ ആശുപത്രിക്കു മങ്ങൽ ഏൽപ്പിക്കുന്ന പ്രവർത്തികൾ കൈക്കൊള്ളുന്നതായി ഇടതു പക്ഷ സഹയാത്രികർക്കും ആക്ഷേപമുണ്ട് .കോവിദഃ കാലത്തു ആശുപത്രി കാന്റീൻ തുറക്കാതെ സാധാരണക്കാരെ വലച്ചതും ഭരണക ക്ഷിയെ വെട്ടിലാക്കി യിട്ടുണ്ട് .വരും ദിവസങ്ങളിൽ ഇതേ കാരണവുമായി കോൺഗ്രെസ്സും രംഗത്ത് വരും . ഫോട്ടോ ; നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ യുവമോർച്ച പ്രവർത്തകർ സൂപ്രണ്ടിനെ തടഞ്ഞുവയ്ക്കുന്നു