ഗൾഫ് നാടുകളിൽ കോവിഡ് ബാധിക്കുന്നത്10000 കവിഞ്ഞു ;മരണം 90 നോടടുക്കുന്നു. കൂടുതലും മലയാളികൾ
- 06/05/2020

ഗൾഫ് നാടുകളിൽ കോവിഡ് ബാധിക്കുന്നത്10000 കവിഞ്ഞു ;മരണം 90 നോടടുക്കുന്നു. കൂടുതലും മലയാളികൾ........................... Tvm Desk: വിവിധ ഗള്ഫ് രാജ്യങ്ങളിലായി പതിനായിരത്തിലധികം ഇന്ത്യക്കാര്ക്ക് കൊറോണവൈറസ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് റിപ്പോര്ട്ട്. ഗള്ഫ് രാജ്യങ്ങളില്നിന്നടക്കമുള്ള പ്രവാസികളെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനുള്ള ദൗത്യം ആരംഭിക്കാനിരിക്കെയാണ് റിപ്പോര്ട്ട് പുറത്തുവരുന്നത്. ഇതുവരെ രോഗം ബാധിച്ച് 84 പേരാണ് മരിച്ചത്. ഇതില്കൂടുതലും മലയാളികളാണ്. കൊറോണവൈറസിന്റെ പശ്ചാത്തലത്തില്വ്യാഴാഴ്ച മുതല്ലോകത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കല്ദൗത്യത്തിനാണ്വിദേശകാര്യ മന്ത്രാലയം തയ്യാറെടുക്കുന്നത്. വ്യാഴാഴ്ച മുതല്അടുത്ത ഒരാഴ്ചക്കുള്ളില്വിമാനങ്ങളിലായി 14800 ഓളം ഇന്ത്യക്കാരാണ് മടങ്ങിയെത്തുക. കപ്പല്വഴിയും പ്രവാസികള്എത്തും. ഗള്ഫ് രാജ്യങ്ങളില്നിന്ന് മാത്രം നാട്ടിലേക്കെത്താനായി മൂന്ന് ലക്ഷത്തോളം പേരാണ് വിവിധ എംബസികള്വഴി രജിസ്റ്റര്ചെയ്തിട്ടുള്ളത്. അടിയന്തരമായി എത്തേണ്ടവരെ മാത്രമേ ആദ്യ ഘട്ടത്തില്സര്ക്കാര്കൊണ്ടുവരുന്നുള്ളൂവെന്നാണ് റിപ്പോര്ട്ട്. വിവിധ പരിശോധനകള്പൂര്ത്തിയാക്കിയ ശേഷം കര്ശന നിയന്ത്രണങ്ങളോടെയാണ് ഒഴിപ്പിക്കല്ദൗത്യം.