കാട്ടാക്കട സ്റ്റേഷനു മുന്നിൽ കോൺഗ്രസ്ധർണ.
- suresh
- 02/05/2020

കാട്ടാക്കട സ്റ്റേഷനു മുന്നിൽ കോൺഗ്രസ്ധർണ. കാട്ടാക്കട : ഭക്ഷ്യധാന്യ കിറ്റ് വിതരണ പരിപാടിയിൽ പങ്കെടുത്ത അടൂർ പ്രകാശ് എംപി യെയും എക്സൈസ് ഉദ്യോഗസ്ഥർ ഓടിച്ചു കൊന്ന ആദിവാസിമേഖലയിലെ രാജേന്ദ്രന്റെ കുടുംബത്തിന് നീതി ലഭിക്കാനും ഇടപെട്ട കെ. എസ്.ശബരീനാഥൻ എംഎൽഎ യെയും ലോക്ഡൗൺ ലംഘനത്തിന്റെ പേരിൽ കേസെടുക്കുകയും കനത്ത ജാഗ്രതയുള്ള പോത്തൻകോട് സ്കൂളിൽ കുട്ടികളെയും വിളിച്ചുകൂട്ടി പരിപാടി നടത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ഗുഡ് സർട്ടിഫിക്കറ്റും നൽകുകയും ചെയ്ത പോലീസിന്റെ ഇരട്ട നീതിയിൽ പ്രതിഷേധിച്ചു കോൺഗ്രസ്സ് പൂവച്ചൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാട്ടാക്കട പോലീസ് സ്റ്റേഷനു മുന്നിൽ ധർണ്ണ നടത്തി. ലോക്ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടും സാമൂഹിക അകലം പാലിച്ചുകൊണ്ടും കോൺഗ്രസ്മണ്ഡലം പ്രസിഡന്റ്സത്യദാസ് പൊന്നെടുത്തകുഴിയുടെ നേതൃത്വത്തിൽ നടന്ന ധർണ്ണ ഡി. സി. സി. വൈസ് പ്രസിഡന്റ്അഡ്വ. എസ്. ജലീൽ മുഹമ്മദ്ഉദ്ഘാടനം ചെയ്തു. ഡി. സി. സി. ജനറൽ സെക്രട്ടറി എം. ആർ. ബൈജു അഭിവാദ്യം അർപ്പിച്ചു . കോൺഗ്രസ്ബ്ലോക്ക്പ്രസിഡന്റ്സി.ആർ. ഉദയകുമാർ,കട്ടയ്ക്കോട്തങ്കച്ചൻ, എ. സുകുമാരൻ നായർ, അഡ്വ.രാഘവലാൽ, ലിജു സാമുവൽ എന്നിവർ ധർണ്ണയിൽ പങ്കെടുത്തു.അഡ്വ. ആഷിർ, യൂ. ബി. അഭിലാഷ്, വിജയകുമാർ, സജു കട്ടയ്ക്കോട്, ഫസീല,മഹീൻ, സുനിൽദാസ് ചായ്കുളം, ഷാജഹാൻ, , വിൽഫ്രഡ് തുടങ്ങിയവർ നേതൃത്വം നൽകി.