അതിർത്തിയിൽ സ്ഥിതിഗതികൾ വിലയിരുത്തി പാറശാല എം എൽ എ
- 28/04/2020

തമിഴ്നാട്ടിൽ ട്രിപ്പിൾ ലോക്ക് ഡൗൺ തുടങ്ങി അതിർത്തിയിൽ സ്ഥിതിഗതികൾ വിലയിരുത്തി പാറശാല എം എൽ എ കർശന പരിശോധനകൾ തുടരും പാറശാല: സംസ്ഥാന അതിർത്തിയായ കളിയിക്കാവിളയ്ക്കു സമീപം ഇഞ്ചിവിളയിൽ പാറശാല എം എൽ എ സി കെ ഹരീന്ദ്രനും നെയ്യാറ്റിൻകര തഹസിൽദാർ ടി.എം.അജയകുമാറും സ്ഥിതിഗതികൾ വിലയിരുത്താനെത്തി. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് എം എൽ എ യും സംഘവും ഇഞ്ചിവിളയിലെത്തിയത്. ലോക്ക് ഡൗണിനെ തുടർന്ന് അതിർത്തിയിൽ താത്ക്കാലികമായി സ്ഥാപിച്ചിട്ടുള്ള പോലീസ്, അഗ്നിശമന സേന,ആരോഗ്യ വിഭാഗം എയ്ഡ് പോസ്റ്റുകളിലെത്തി ഉദ്യോഗസ്ഥരുമായി അദ്ദേഹം സംസാരിച്ചു.24 മണിക്കൂറും പ്രവർത്തിക്കുന്ന പരിശോധന കേന്ദ്രങ്ങളിൽ ഉദ്യോഗസ്ഥർക്ക് മതിയായ സൗകര്യങ്ങൾ ഏർപ്പെടുത്താൻ തഹസിൽദാർക്ക് അദ്ദേഹം നിർദ്ദേശം നൽകി. ഇഞ്ചിവിളയിലെ പരിശോധന കേന്ദ്രത്തിന് സമീപം ജീവനകാർക്ക് താത്ക്കാലിക താമസ സൗകര്യമൊരുക്കുമെന്ന് അദ്ദേഹം കേരള പ്രണാമത്തിനോട് പറഞ്ഞു. ശൗചാലയങ്ങൾ അടക്കം താത്ക്കാലികമായി നിർമ്മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ലോക്ക്ഡൗണിന്റെ ഭാഗമായുള്ള പരിശോധനകളിൽ എം എൽ എ പൂർണ്ണ തൃപ്തി രേഖപ്പെടുത്തി. പരിശോധന കർശനമായി തുടരാനും വേണ്ടത്ര രേഖകളില്ലാതെ വരുന്നവരെ തിരിച്ചയക്കാൻ ജില്ല കളക്ടറുടെയും നിർദ്ദേശമുണ്ട്.ചൊവ്വാഴ്ച വരെ തമിഴ്നാട്ടിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഫോട്ടോ ക്യാപഷ്ൻ:തെക്കൻ കേരളത്തിലെ സംസ്ഥാന അതിർത്തിയായ പാറശാലയിലെ ഇഞ്ചിവിളയിൽ ലോക്ക് ഡൗൺ പരിശോധനയ്ക്കെത്തിയ എം എൽ എ സി കെ ഹരീന്ദ്രൻ സ്ഥിതിഗതികൾ വിലയിരുത്തുന്നു.തഹസിൽദാർ അജയകുമാർ സമീപം.