വീഡിയോ കാണാം;അതിർത്തി ഇടറോഡുകൾ അടച്ച് തമിഴ്നാട്.
- 28/04/2020

അതിർത്തി ഇടറോഡുകൾ അടച്ച് തമിഴ്നാട്. ട്രിപ്പിൾ ലോക്ക്ഡൗൺ കർശനമായതോടെയാണ് നടപടി അതിർത്തി അടച്ചത് കുന്നത്തുകാലിൽ പാറശാല: തമിഴ്നാട്ടിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ശക്തമായ സാഹചര്യത്തിൽ കേരള അതിർത്തിയിലെ ഇടറോഡുകൾ തമിഴ്നാട് മണ്ണിട്ട് അടച്ചു. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. കാരക്കോണം കുന്നത്തുകാൽ മേഖലകളാണ് തമിഴ്നാട് മണിട്ട് അടച്ചത്.കൊവിഡ് രോഗ ബാധയുള്ളവരുടെയും നിരീക്ഷണത്തിൽ കഴിയുന്നവരുടെയും എണ്ണം ഒരിടവേളയ്ക്കു വീണ്ടും വർധിക്കുന്ന പശ്ചാത്തലത്തിലാണ് തമിഴ്നാടിന്റെ നടപടി.60 മണിക്കൂര്തമിഴ്നാട് പ്രഖ്യാപിച്ച സമ്പൂർണ്ണ ലോക്ക് ഡൗൺ ചൊവ്വാഴ്ചയാണ് അവസാനിക്കുന്നത്. തമിഴ്നാടിലേക്ക് മലയാളികൾ കൂട്ടതോടെ കടക്കാതിരിക്കാനാണ് നടപടി.തിരുവനന്തപുരം ജില്ലയില്അമ്പൂരി മുതല്പാറശാലയിലെ ഇഞ്ചിവിള, അയ്ങ്കാമം വരെയും അമ്പൂരി, വെള്ളറട, കുന്നത്തുകാല്,പാറശാല, കൊല്ലയില്എന്നീ പഞ്ചായത്ത് പ്രദേശങ്ങളുമാണ് മലയോര മേഖലയുമായി അതിര്ത്തി പങ്കിടുന്നത്. ഫോട്ടോ : കേരള തമിൾ നാട് സംസ്ഥാന അതിർത്തിയിൽ കാരക്കോണം കുന്നത്തുകാലിൽ ഇടറോഡുകൾ തമിഴ്നാട് മണ്ണിട്ടടച്ചപ്പോൾ