വീഡിയോ കാണാം;വ്യാജവാറ്റും വ്യാജമദ്യ വിൽപ്പനയും മാരായമുട്ടം പോലീസ് പിടികൂടി
- NewsDesk TVM
- 27/04/2020

ലോക്ക് ഡൗണിൽ വ്യാജമദ്യവിൽപ്പനയും വ്യാജവാറ്റുമായി രണ്ട് പേർ അറസ്റ്റിൽ............. നെയ്യാറ്റിൻകര: ലോക്ക് ഡൗൺ ലംഘിച്ച് വ്യാജവാറ്റും വ്യാജമദ്യ വിൽപ്പനയും നടത്തിയ രണ്ട് പേരെ മാരായമുട്ടം പോലീസ് പിടികൂടി.ആനാവൂർ നാടാരുകോണം പ്ലാങ്കാല പുത്തൻ വീട്ടിൽ ബാബു (53) ആനാവൂർ കോഴിക്കോട് പുളിനിന്നകാലയിൽ മധു (52) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മധുവിന്റെ പക്കൽ നിന്നും മൂന്ന് ലിറ്റർ ചാരായവും വാറ്റ് ഉപകരണവുമാണ് പോലീസ് പിടിച്ചെടുത്തത്. രണ്ട് ലിറ്റർ ചാരായവും ഇരുപത് ലിറ്റർ കോടയുമാണ് ബാബുവിന്റെ വീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തത്.മാരായമുട്ടം സർക്കിൾ ഇൻസ്പെക്ടർ അനിൽകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ് ഐമാരായ മുദ്ദുൽ കുമാർ, ശ്രീ ഗോവിന്ദ്, എ എസ് ഐ സനൽകുമാർ, സി പി ഒ സജിൻ, എസ് സി പി ഒ മാരായ അജിത് കുമാർ, ആൽബർട്ട് എന്നിവരാണ് പ്രതികളെ പിടികൂടിയത്.ഇരുവർക്കുമെതിരെ അബ്കാരി നിയമ പ്രകാരം പോലീസ് കേസെടുത്തു.