നെയ്യാറ്റിൻകരയിൽ വൻ ചാരായ വേട്ട.
- 17/04/2020

നെയ്യാറ്റിൻകരയിൽ വൻ ചാരായ വേട്ട............... നെയ്യാറ്റിൻകര : നെയ്യാറ്റിൻകരയിൽ വൻ ചാരായ വേട്ട . നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് സംഘം റേഞ്ച് പരിധിയിൽ നടത്തിയ വ്യാപക പരിശോധനയിൽ പെരുമ്പഴുതൂർ ഭാഗത്ത് നിന്നും 4 ലിറ്റർ ചാരായവും 45 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി ബാലരാമപുരം സ്വദേശി വിജയകുമാറിനെ എക്സൈസ് റേഞ്ച് സംഘം അറസ്റ്റ് ചെയ്തു . ലോക്ക് ഡൗൺ തുടങ്ങിയതിനു ശോഷം നെയ്യാറ്റിൻകര , ബാലരാമപുരം , പാറശാല , എന്നി പ്രാദേശങ്ങളിൽ വ്യാജ വാറ്റും പാൻമസാല ലഹരിവസ്തുകളും കഞ്ചാവും സജീവമാക്കുന്നു എന്ന രഹസ്യ വിവരത്തെ തുടർന്നാണ് വ്യാപക റെയ്ഡുകളും പരിശോധനകളും എക്സൈസ് സംഘം നടത്തി വരുന്നത്.റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ സച്ചിൻ , പ്രിവന്റീവ് ഓഫീസർ ഷാജു , സിവിൽ എക്സൈസ് ഓഫീസർമാരായ എം.വിശാഖ് , ശങ്കർ , പ്രശാന്ത് ലാൽ , ജയകൃഷ്ണൻ , ബിജുകുമാർ , എന്നിവർ പങ്കെടുത്തു