ഭരണഘടനാ ശിൽപി അംബേദ്കറുടെ 129ാം ജന്മവാർഷികം
- Suresh;
- 14/04/2020

ഭരണഘടനാ ശിൽപി അംബേദ്കറുടെ129ാം ജന്മവാർഷികം............................................................. News Desk ;tvm;ഭരണഘടനാ ശിൽപി ഡോ. ബി.ആർ.അംബേദ്കറുടെ 129ാം ജന്മവാർഷികം ഇന്ന്. 1891 ഏപ്രിൽ 14ന് മധ്യപ്രദേശിലാണ് അംബേദ്കറുടെ ജനനം. സാമൂഹിക പരിഷ്കർത്താവ്, നിയമ വിശാരദൻ, വിദ്യാഭ്യാസ – സാമ്പത്തിക വിദഗ്ധൻ തുടങ്ങി എല്ലാ മേഖലകളിലും മികവു തെളിയിച്ച അതുല്യ പ്രതിഭയായിരുന്നു ഡോ. അംബേദ്കറെന്ന് ജയന്തി ആശംസകൾ നേർന്ന രാഷ്ട്രപതി റാം നാഥ് കോവിന്ദ് സ്മരിച്ചു. രാഷ്ട്രനന്മയ്ക്കു വേണ്ടി നിരന്തരം യത്നിച്ച അംബേദ്കർ പഠിപ്പിച്ച പാഠങ്ങൾ പ്രാവർത്തികമാക്കണമെന്നും രാഷ്ട്രപതി അഭ്യർഥിച്ചു. ഇന്നു കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരവും അവധി പ്രഖ്യാപിച്ചിട്ടുണ്ട് തിരുവനന്തപുരം ,നെയ്യാറ്റിൻകര ,വെള്ളറട ,പാറശാല ,ബാലരാമപുരം എന്നീ സ്ഥലങ്ങളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്റെ നേതൃത്വത്തിൽ പുഷ്‌പാർച്ചന സംഘടിപ്പിച്ചു .ആലുംമൂട്ടിൽ ഡിസിസി സെക്രെട്ടറി മുഹ് നുദീൻ ,രതീഷ് ,തുടങ്ങിയവർ പുഷ്‌പാർച്ചന നടത്തി.